തിരുവനന്തപുരം: ബഫർ സോണിൽ ജനങ്ങളുടെ ആശങ്ക പൂർണമായും ഉൾക്കൊള്ളുമെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമം നടത്തുന്നു. കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ബഫർ സോണിൽ നിന്ന് ഒഴിവാക്കും. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നീണ്ട ഇടവേളക്ക് ശേഷം ക്രിസ്മസ് ആശംസകൾ നേർന്നായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. കൊവിഡുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവെച്ച മുഖ്യമന്ത്രി ബഫർ സോണിൽ നിലപാട് വ്യക്തമാക്കി. കോടതിവിധികളും മുൻപ് നടന്ന മന്ത്രിസഭ യോഗത്തിന്റെ വിവരങ്ങളും പറഞ്ഞ് വാർത്ത സമ്മേളനം. ബഫർ സോണിൽ ജനങ്ങളുടെ ആശങ്ക പൂർണമായും പരിഹരിക്കും. എല്ലാ വശങ്ങളും പരിശോധിച്ചു മാത്രമേ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബഫർ സോണിൽ നിന്ന് ഒഴിവാക്കും. ബഫർസോണുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജ പ്രചരണങ്ങൾ. 12 കിലോമീറ്റർ വരെയെന്നുള്ളത് നിശ്ചയിച്ചത് ഉമ്മൻചാണ്ടി സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. പനി, ചുമ, ജലദോഷം എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്ത് നിലവിൽ കേസുകൾ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ വകഭേദം റിപ്പോർട്ട് ചെയ്തതോടെയാണ് വിവിധ രാജ്യങ്ങളിൽ മുൻകരുതലുകൾ ശക്തമാക്കിയത്. ഗുജറാത്തിലും ഒഡീഷയിലും അതിവ്യാപനശേഷിയുള്ള ഒമൈക്രോൺ BF7 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗവർണറുമായി മറ്റു പ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഗവർണറുമായി എന്തെങ്കിലും പ്രശ്‍നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. നയപ്രഖ്യാപന പ്രസംഗം തയ്യാറായി വരികെയാണെന്നും ബാക്കി അതിനുശേഷം ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ലീഗ് പരാമർശത്തിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ പ്രധാന കക്ഷിയാണ് മുസ്ലിം ലീഗ്. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോൾ അത് ചർച്ച ചെയ്യപ്പെടുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...