Child abuse: കണ്ണൂര്‍ പീഡനം, ഒരു മാസത്തിന് ശേഷം പ്രതി പിടിയില്‍

കണ്ണൂര്‍ കുടിയാന്‍മലയില്‍ പന്ത്രണ്ട് വയസുകാരിയെ  പീഡിപ്പിച്ച കേസില്‍  പ്രതിയായ  അയല്‍വാസി അറസ്റ്റില്‍....

Written by - Zee Malayalam News Desk | Last Updated : Dec 27, 2020, 06:56 PM IST
  • കണ്ണൂര്‍ കുടിയാന്‍മലയില്‍ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അയല്‍വാസി അറസ്റ്റില്‍....
  • റബര്‍ ടാപ്പിംഗ് തൊഴിലാളികളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പുലര്‍ച്ചെ ജോലിക്ക് പോയ സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
  • കഴിഞ്ഞ നവംബര്‍ 19നാണ് ആക്കാട്ട് ജോസിനെതിരെ കുടുംബം പരാതി നല്‍കുന്നത്.
  • മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിന് ഇരയായെന്നും വ്യക്തമായിരുന്നു.
Child abuse: കണ്ണൂര്‍ പീഡനം, ഒരു മാസത്തിന് ശേഷം പ്രതി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ കുടിയാന്‍മലയില്‍ പന്ത്രണ്ട് വയസുകാരിയെ  പീഡിപ്പിച്ച കേസില്‍  പ്രതിയായ  അയല്‍വാസി അറസ്റ്റില്‍....

പെണ്‍കുട്ടിയുടെ അയല്‍വാസിയായ ആക്കാട്ട് ജോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. റബര്‍ ടാപ്പിംഗ് തൊഴിലാളികളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പുലര്‍ച്ചെ ജോലിക്ക് പോയ സമയത്താണ് ഇയാള്‍  പെണ്‍കുട്ടിയെ പീഡിപ്പിച്ചത്  (Child Abuse).

അതേസമയം, പ്രതിയെ പിടികൂടുന്നതില്‍  പോലീസ് അലംഭാവം കാട്ടുന്നതായി  പരാതി ഉയര്‍ന്നിരുന്നു. പരാതി നല്‍കി  ഒരു മാസം കഴിഞ്ഞാണ് പ്രതിയെ പോലീസ് (Kerala Police) അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രതിയും പോലീസും  ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച്‌ കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം  രംഗത്തെത്തിയിരുന്നു.  കുടിയാന്‍മല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് കുടുംബം പരാതിയുമായി തളിപ്പറമ്പ്  ഡിവൈഎസ്പിയെ സമീപിച്ചു.രാഷ്ട്രീയ സ്വാധീനവും പണവും കൊണ്ട് പ്രതി കേസ് അട്ടിമറിക്കുന്നു എന്നായിരുന്നു കുട്ടിയുടെ അമ്മ പറഞ്ഞത്.

Also read: കൊച്ചിയില്‍ നടിയ്ക്കെതിരെ ഗുണ്ടാ വിളയാട്ടം, നടപടിയെടുക്കാന്‍ വൈകുന്നതായി പരാതി

എന്നാല്‍, മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയതിനാലാണ് അറസ്റ്റ് ചെയ്യാത്തത്, പ്രതി ഒളിവിലാണ് എന്നൊക്കെയായിരുന്നു പോലീസ് നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ  നവംബര്‍ 19നാണ് ആക്കാട്ട് ജോസിനെതിരെ കുടുംബം പരാതി നല്‍കുന്നത്.  മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിന് ഇരയായെന്നും വ്യക്തമായിരുന്നു.

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News