ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്: മന്ത്രി വി ശിവൻകുട്ടി

ഇക്കാര്യം അധ്യാപകരും സ്കൂൾ അധികൃതരും പി. ടി. എ യും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തളിര് സ്കോളർഷിപ്പ് വിതരണവും തളിര് സ്കോളർഷിപ്പ് 2022 - 23 രജിസ്ട്രേഷൻ ഉദ്ഘാടനവും തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിർവഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി.

Written by - രജീഷ് നരിക്കുനി | Edited by - Priyan RS | Last Updated : Jun 23, 2022, 05:15 PM IST
  • ഇക്കാര്യം അധ്യാപകരും സ്കൂൾ അധികൃതരും പി. ടി. എ യും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
  • സർക്കാരിന് കീഴിൽ കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ഏക മാസികയാണ് തളിര്.
  • തളിര് സ്കോളർഷിപ്പ് പരീക്ഷക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം അധ്യാപകരും സ്കൂൾ അധികൃതരും പി. ടി. എ യും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തളിര് സ്കോളർഷിപ്പ് വിതരണവും തളിര് സ്കോളർഷിപ്പ് 2022 - 23 രജിസ്ട്രേഷൻ ഉദ്ഘാടനവും തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിർവഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി.

കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു വരുന്ന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാസികയാണ് 'തളിര്. സർക്കാരിന് കീഴിൽ കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ഏക മാസികയാണ് തളിര്.

Read Also: Anitha Pullayil : അനിത പുല്ലയിലിനെ സഹായിച്ചത് സഭ ടിവിയുടെ സഹായ കരാര്‍ കമ്പനി ജീവനക്കാരൻ

കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും, വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന ഒരു മാസിക കൂടിയാണ് തളിര്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസുവരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് തളിര് സ്കോളർഷിപ്പ് പരീക്ഷ. 

ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനി യർ (8, 9, 10 ക്ലാസുകൾ) വിഭാഗങ്ങളിൽ പ്രത്യേകമായാണ് പരീക്ഷ നടത്തുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായാണ് പരീക്ഷ, സംസ്ഥാനതല മത്സര വിജയികളെ കൂടാതെ ജില്ലാതല മത്സര വിജയികൾക്കും സ്കോളർഷിപ്പ് നൽകുന്നുണ്ട്.

Read Also: Dengue fever: കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം

ജില്ലാതലത്തിൽ ഓരോ വിഭാഗത്തിലും ഏറ്റവും ഉയർന്ന് മാർക്ക് വാങ്ങുന്ന 30 കുട്ടികൾക്ക് 1000/- രൂപ (ആയിരം രൂപ) യും അതിനുശേഷം വരുന്ന 50 കുട്ടികൾക്ക് 500/- (അഞ്ഞൂറ് രൂപ) സ്കോളർഷിപ്പായി നൽകുന്നുണ്ട് . ഓരോ ജില്ലയിലെയും ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്കായിരിക്കും സംസ്ഥാനതലത്തിൽ പരീക്ഷയ്ക്ക് പങ്കെടുക്കാൻ അർഹത.  

പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, തളിര് മാസിക, സ്കൂൾ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം എന്നിവയെ ആസ്പദമാക്കിയാണ് തളിര് സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്. തളിര് സ്കോളർഷിപ്പ് പരീക്ഷക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News