തമ്മില്‍ തല്ലി ബിജെപി നേതാക്കള്‍;മണ്ഡലം സെക്രട്ടറിയുടെ അടികൊണ്ട് കര്‍ഷക മോര്‍ച്ച നേതാവ് ആശുപത്രിയില്‍!

ബിജെപി മണ്ഡലം സെക്രട്ടറിയുടെ കമ്പി വടികൊണ്ടുള്ള അടിയേറ്റ് പാര്‍ട്ടിയുടെ കര്‍ഷകമാര്‍ച്ച സംസ്ഥാന സെക്രട്ടറി ആശുപത്രിയില്‍,

Last Updated : May 30, 2020, 01:56 PM IST
തമ്മില്‍ തല്ലി ബിജെപി നേതാക്കള്‍;മണ്ഡലം സെക്രട്ടറിയുടെ അടികൊണ്ട് കര്‍ഷക മോര്‍ച്ച നേതാവ് ആശുപത്രിയില്‍!

ബിജെപി മണ്ഡലം സെക്രട്ടറിയുടെ കമ്പി വടികൊണ്ടുള്ള അടിയേറ്റ് പാര്‍ട്ടിയുടെ കര്‍ഷകമാര്‍ച്ച സംസ്ഥാന സെക്രട്ടറി ആശുപത്രിയില്‍,

എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് മുന്‍ അംഗവും കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ എം ആശിഷാണ് പാര്‍ട്ടി മണ്ഡലം സെക്രട്ടറിയുടെ അടിയേറ്റ് ആശുപത്രിയിലായത്.
പിറവം മണ്ഡലം സെക്രട്ടറി ശൈലേഷ് കുമാര്‍ തന്നെ വീട്ടിലേക്ക് പോകും വഴി എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ പേപ്പതിക്ക് അടുത്ത് വെച്ചാണ് ആക്രമിച്ചത്.

ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന തന്നെ മണ്ഡലം സെക്രട്ടറി ശൈലേഷ് കുമാറിന്‍റെ വീടിന് സമീപത്ത് വെച്ച് ആക്രമിക്കുകയായിരുന്നെന്ന് പിറവം താലൂക്ക് 
ആശുപത്രിയില്‍ കഴിയുന്ന ആശിഷ് പോലീസിനോട് പറഞ്ഞു.

പാര്‍ട്ടിയ്ക്കുള്ളിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു.സംഭവവുമായി ബന്ധപെട്ട് ബിജെപി നേതാവിനെതിരേ കേസെടുത്തതായി 
മുളന്തുരത്തി സിഐ വിഎസ് ശ്യം കുമാര്‍ അറിയിക്കുകയും ചെയ്തു.

Also Read:സിപിഎം നേതാക്കളുടെ ഭീഷണിയില്‍ നിന്നും പോലീസിന് സംരക്ഷണം നല്‍കണം!!

അതേസമയം,ആശിഷ് തന്‍റെ വീട്ടിലേക്ക് വന്ന് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും താന്‍ ഒഴിഞ്ഞുമാറിയപ്പോള്‍ വടികൊണ്ട് അമ്മയെ അടിച്ചെന്നും ശൈലേഷ്കുമാര്‍ പറയുന്നു.
ശൈലേഷ് കുമാറിന്‍റെ അമ്മയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്,വ്യാഴാഴ്ചയാണ് ബിജെപി നേതാക്കള്‍ തമ്മില്‍ അടിയുണ്ടായത്.
സംഭവം പാര്‍ട്ടി  നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്.ഇരുവരും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമെന്ന പ്രാഥമിക വിലയിരുത്തലിലാണ് 
പാര്‍ട്ടി പ്രാദേശിക നേതൃത്വം.

Trending News