Bus Accident: അമിതവേ​ഗതയിൽ സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ബസ്; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

College Student Died: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനി അബന്യയാണ് മരിച്ചത്. സ്റ്റോപ്പിലേക്ക് അമിതവേ​ഗതയിലാണ് ബസ് എത്തിയത്.

Written by - Zee Malayalam News Desk | Last Updated : Nov 13, 2023, 07:32 PM IST
  • കാട്ടാക്കട ബസ് ഡിപ്പോയിലേക്ക് അമിത വേഗതയിൽ എത്തിയ ബസ് ഇടിച്ചാണ് വിദ്യാർഥിനി മരിച്ചത്
  • കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനി അബന്യയാണ് മരിച്ചത്
Bus Accident: അമിതവേ​ഗതയിൽ സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ബസ്; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാട്ടാക്കടയിൽ അമിതവേ​ഗതയിൽ എത്തിയ ബസ് ഇടിച്ച് വിദ്യാർഥിനി മരിച്ചു. കാട്ടാക്കട ബസ് ഡിപ്പോയിലേക്ക് അമിത വേഗതയിൽ എത്തിയ ബസ് ഇടിച്ചാണ് വിദ്യാർഥിനി മരിച്ചത്. കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഫസ്റ്റ് ഇയർ കൊമേഴ്സ് വിദ്യാർഥി നെയ്യാറ്റിൻകര പെരുമ്പഴുതൂർ കിഴക്കേ വട്ടവിള പുത്തൻവീട്ടിൽ ബിജുവിന്റെ മകൾ അബന്യ (18) ആണ് കെഎസ്ആർടിസി ജൻറം ബസ് ഇടിച്ച് മരിച്ചത്. വൈകുന്നേരം 4.30 തോടെയാണ് സംഭവം.

ഡ്രൈവർ കാന്റീനിൽ നിന്ന്  ഭക്ഷണം കഴിച്ച ശേഷം ഗ്യാരേജിന് സമീപം ഒതുക്കിയിട്ടിരുന്ന ബസ്  എടുത്ത് സ്റ്റാൻ്റിൽ ആളെ കയറ്റാൻ വരികയായിരുന്നു. ഇതിനിടെ നിയന്ത്രണം തെറ്റി ബസ് പെൺകുട്ടിയെ ഇടിച്ച ശേഷം കെട്ടിടത്തിൻ്റെ തൂണിൽ ഇടിച്ചു നിന്നു. തൂണിനും ബസിനും ഇടയിലായ കുട്ടിയെ ബസ് പിന്നിലേക്ക് മാറ്റി പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിന് പിന്നാലെ ഡ്രൈവർ രാമചന്ദ്രൻ നായർ ഇറങ്ങിയോടി ഡിപ്പോ ഓഫീസിൽ ഒളിച്ചു.

തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കെഎസ്ആർടിസി ഡിപ്പോ ഉപരോധിച്ചു. ഇതേ തുടർന്ന് ഡിപ്പോയിൽ നിന്ന് സർവീസുകൾ തടസപ്പെട്ടു. ഡ്രൈവറെ അറസ്റ്റ് ചെയ്യാമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചു. എന്നാൽ സംഭവം നടന്നിട്ട് പോലീസ് ഒരു നടപടിയും എടുത്തില്ലന്ന് ആരോപണം ഉയരുന്നുണ്ട്. ഇതേ ഡ്രൈവർ കഴിഞ്ഞ മാസം ഡിപ്പോയിൽ വച്ച് ഒരു വയോധികയെ ഇടിച്ചിരുന്നു. അവർ ഇപ്പോഴും ചികിത്സയിലാണ്.

കാട്ടാക്കട ഡിപ്പോയിൽ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് ഉള്ളത്. വിവിധ ഡിപ്പോകളിൽ നിന്നും നിരവധി ബസുകൾ ആണ് വന്ന് പോകുന്നത്. എന്നാൽ ഈ ബസുകളെ നിയന്ത്രിക്കാൻ ഒരാളെ കൊണ്ട് കഴിയാത്ത സാഹചര്യമാണ്. മുൻ കാലങ്ങളിൽ ഒന്നിലധികം സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരാൾ മാത്രമാണ് ജോലി ചെയ്യുന്നത്. ആയിരക്കണക്കിന് വിദ്യാർഥികൾ ദിവസേന യാത്ര ചെയ്യുന്ന ഡിപ്പോയാണിത്.

റോഡിന്റെ അരിക് ഇടിഞ്ഞ് ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

വയനാട് : ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. വയനാട് പടിഞ്ഞാറത്തറ കുറ്റിയാംവയലില്‍ ലോറി മറിഞ്ഞ് അപകടം ഉണ്ടായത്. കണ്ണൂർ ഉളിക്കൽ സ്വദേശി ദിലീപാണ് മരിച്ചത്. റോഡിന്റെ അരിക് ഇടിഞ്ഞ് വീണാണ് അപകടം സംഭവിക്കുന്നത്.

അപകടകത്തെ തുടർന്ന് ലോറി തലകീഴായിട്ടാണ് തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ സീറ്റിൽ നിന്നും ദിലീപ് തെറിച്ച് വീഴുകയായിരുന്നു. ഇന്ന് നവംബർ 12 ഞായറാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. ലോറിയിൽ ഒപ്പം ഉണ്ടായിരുന്നു രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിലീപിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഡ്രൈവർ സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകൾക്കടിയിൽപ്പെടുകയായിരുന്നു. ഇത് തുടർന്നാണ് ഗുരുതരമായി പരിക്കേറ്റത്. ദിലീപിനൊപ്പമുണ്ടായിരുന്ന സജീർ, മൊയ്ദീൻ എന്നിവർക്കും പരിക്കേറ്റിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News