തിരുവനന്തപുരം:മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രിയും മറ്റ് ഇടത് പക്ഷ നേതാക്കളും ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നതോടെ പ്രതിരോധം തീര്‍ത്ത് കോണ്‍ഗ്രസ്
നേതാക്കളും രംഗത്ത് വന്നിരിക്കുകയാണ്.
മുന്‍ എംഎല്‍എ പിസി വിഷ്ണുനാഥ് തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുകയാണ്.
കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കണ്ണൂരിലെ എക്സൈസ് ഓഫിസറായ യുവാവിന്റെ നിലവിളി, ബന്ധുക്കൾ ഇന്നലെ പുറത്തുവിട്ട ഓഡിയോ രൂപത്തിൽ ഇപ്പോഴും കാതിൽ മുഴങ്ങുകയാണ്
എന്ന് വിഷ്ണുനാഥ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
''എനിക്ക് ശ്വാസം കിട്ടുന്നില്ല....
ഇവർക്ക് ഇതിന്റെ ഗൗരവം മനസിലാവുന്നില്ല...
മന:പൂർവം ഒന്നും തരുന്നില്ല...
എന്നെ ഇവിടെ നിന്ന് മാറ്റണം "
-തന്റെ ജീവൻ രക്ഷിക്കുവാൻ വേണ്ടി, അവസാന നിമിഷത്തിലും യാചിച്ച ഒരു ഇരുപത്തിയെട്ടുകാരന്റെ വിലാപമായിരുന്നു അത്.എന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്നു.
യഥാർത്ഥ വസ്തുത മറച്ചുവെച്ചുള്ള പി ആർ ഏജൻസികളുടെ ആഘോഷങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സ്വന്തം ജില്ലയിൽ ഇത്തരമൊരു മരണം ഉണ്ടായത്
എന്ന് അദ്ധേഹം ആരോപിക്കുന്നു.
യഥാർത്ഥത്തിൽ, കഴിഞ്ഞ ദിവസം ഈ വീഴ്ചയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മുല്ലപ്പള്ളിക്കെതിരെ പരാമർശം നടത്തിയതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത്.
എന്നും പിസി വിഷ്ണുനാഥ് പറയുന്നു.
മുല്ലപ്പള്ളിക്കെതിരെ പ്രക്ഷോഭം ഉയരുന്ന സാഹചര്യത്തില്‍ പിസി വിഷ്ണുനാഥ് സംഭവത്തിന് പുതിയ മാനം നല്‍കിയിരിക്കുകയാണ്.
മുഖ്യമന്ത്രി വീഴ്ച്ച മറയ്ക്കുന്നതിന് ശ്രമിക്കുകയായിരുന്നോ എന്ന സംശയം അദ്ധേഹം ഉയര്‍ത്തുകയാണ്.