തിരുവനന്തപുരം: വുഹാനിലെ കോറോണ കേരളത്തിലും പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ lock down പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ 21 ദിവസത്തെ സമ്പൂർണ്ണ lock down ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
Read also: കോറോണ തർക്കത്തിൽ പൊലിഞ്ഞത് ഒരു ജീവൻ...
ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നുവെന്നാണ് റിപ്പോർട്ട്. 20 -25 രൂപയ്ക്ക് കിട്ടാറുണ്ടായിരുന്ന സവാളയുടെ വില ഒറ്റയടിയ്ക്ക് നാൽപ്പതും അൻപതുമൊക്കെയായി.
കൂടാതെ ഒരു പെട്ടി താക്കളിയുടെ വില 500 ൽ നിന്നും 850 രൂപയായി ഉയർന്നിട്ടുണ്ട്. കോറോണ വ്യാപനം തടയാൻ അതിർത്തികൾ അടച്ചതു കാരണമാണ് പച്ചക്കറി വില ഇങ്ങനെ കുതിച്ചുയരുന്നത് എന്നാണ് കച്ചവടക്കാർ പറയുന്നത്.
ചെറിയ ഉള്ളിക്കൊക്കെ ഒറ്റ രാത്രികൊണ്ട് കൂടിയത് അഞ്ചും പത്തുമൊന്നുമല്ല 35 രൂപയാണ്. ഈ വിലക്കയറ്റം സംസ്ഥാനത്ത് മാത്രമല്ല ഇന്ത്യ ഒട്ടാകെ ഉള്ള കാര്യമാണ് എന്നത് ഒരു സത്യമാണ്.