കൊല്ലം : ആശുപത്രിയിൽ എത്തിച്ച കോവിഡ് രോഗി (Covid Patient) ചികിത്സ കിട്ടാതെ ആംബുലൻസിൽ (Ambulance) മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് (Parippally Medical College) ആശുപത്രിയിൽ ശനിയാഴ്ച രാത്രി 11നാണ് സംഭവം. പാരിപ്പള്ളി പള്ളിവിള ജവഹർ ജങ്ഷൻ അശ്വതിയിൽ ബാബു(68)വാണ് മരിച്ചത്. അരമണിക്കൂറോളം ആംബുലൻസിൽ ചികിത്സയ്ക്കായി കാത്തുകിടന്ന രോഗിയെ നോക്കാൻ ജീവനക്കാർ ആരും തന്നെ എത്തിയില്ലെന്നാണ് ആരോപണം.
ബാബുവിനും മകൾക്കും കൊച്ചുമക്കൾക്കും കുറച്ച് ദിവസം മുൻപാണ് കോവിഡ് ബാധിച്ചത്. ശനിയാഴ്ച രാത്രിയോടെ ബാബുവിന് രോഗം കലശലാകുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തു. തുടർന്ന് വാർഡ് കൗൺസിലറെയും ആരോഗ്യപ്രവർത്തകരെയും ബന്ധപ്പെട്ടപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ നിർദേശംലഭിച്ചു. ആരോഗ്യപ്രവർത്തകർ ആംബുലൻസ് ഏർപ്പെടുത്തി വിവരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറിയിച്ചു.
Also Read: Cyclone Gulab: ആന്ധ്ര-ഒഡീഷ തീരങ്ങളിൽ വ്യാപക നാശം; കേരളത്തിലും ശക്തമായ മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ ബാബുവിനെ എത്തിച്ചെങ്കിലും രോഗിയെ ആശുപത്രിയിലേക്കു മാറ്റാൻ ആരുമെത്തിയില്ല. ഓക്സിജന്റെ അളവ് 60 ശതമാനത്തിലേക്കു താഴ്ന്ന നിലയിലായിരുന്നു ബാബുവിനെ കൊണ്ട് വന്നത്. സ്ഥലത്തുണ്ടായിരുന്നവർ ബഹളം വെച്ചെങ്കിലും 15 മിനിറ്റ് കഴിഞ്ഞാണ് സുരക്ഷാവസ്ത്രം ധരിച്ച് ജീവനക്കാരൻ വന്നത്. അപ്പോഴേക്കും ബാബു മരിച്ചു.
തടിച്ചുകൂടിയവർ ആശുപത്രി ജീവനക്കാരുമായി തർക്കമായി. പാരിപ്പള്ളി പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ പരവൂർ പോലീസ് സ്വമേധയാ കേസെടുത്തു.
ഇൻക്വസ്റ്റ് (Inquest) തയ്യാറാക്കിയശേഷം പോസ്റ്റ്മോർട്ടത്തിനായി (Postmortem) മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് (Thiruvananthapiuram Medical College) ആശുപത്രിയിലേക്കു മാറ്റി. മകൾ ഷൈനിയോടൊപ്പം പരവൂർ നഗരസഭ (Paravoor Municipality) നാലാം വാർഡിലാണ് ബാബു താമസിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...