കോവിഡ് 19;പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ!

സംസ്ഥാനത്ത് ശനിയാഴ്ച കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ച62 പേരില്‍ 19 പേരും പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണ്.

Last Updated : May 23, 2020, 09:53 PM IST
കോവിഡ് 19;പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ!

പാലക്കാട്‌:സംസ്ഥാനത്ത് ശനിയാഴ്ച കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ച62 പേരില്‍ 19 പേരും പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണ്.
19 പേരില്‍ 18 പേര്‍ പാലക്കാട് ചികിത്സയിലാണ്.ഒരാള്‍ മലപ്പുറത്ത് ചികിത്സയില്‍ കഴിയുകയാണ്.

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതല്‍ മെയ് 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്,

ജില്ലയില്‍  45 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്‌.

ജില്ലയില്‍ ആകെ 58 പേര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്.

വാളയാര്‍ അതിര്‍ത്തി വഴി വന്ന 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

തമിഴ്നാട്,കര്‍ണാടക,തെലങ്കാന,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരിലാണ് കൊറോണ സ്ഥിരീകരിച്ചത്.

Also Read:ആശങ്കയോടെ കേരളം;സംസ്ഥാനത്ത് 62 പേര്‍ക്ക് കോവിഡ്! 

രണ്ടുപേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്,വാളയാര്‍ അതിര്‍ത്തിയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കടത്തി വിടുന്നതിനായി 

ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കും കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു.

രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

Trending News