തിരുവനന്തപുരം: സർക്കാരും ഗവര്‍ണറുമായുള്ള പോര് രൂക്ഷമായിരിക്കെ സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയും നടക്കും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്ന കാര്യമടക്കം സിപിഎം യോഗത്തിൽ പരിഗണിക്കുന്നുണ്ട്.
Aslo Read: കോട്ടയത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 181 പന്നികളെ കൊന്നു
ഗവർണർക്ക് എതിരായ സമരം സിപിഎം കൂടുതൽ ശക്തമാക്കുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല പൊതുമേഖല സ്ഥാനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പാര്‍ട്ടിയെ അറിയിക്കാത്ത വിഷയവും ചര്‍ച്ചയ്ക്ക് വരും. പെന്‍ഷന്‍ പ്രായം അറുപത് ആക്കി ഉയര്‍ത്താനുള്ള തീരുമാനം പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി പറഞ്ഞിഅറിയിച്ചിട്ടുണ്ട്. പാര്‍ട്ടി അറിയാതെ ഇങ്ങനെ ഒരുത്തരവ് എങ്ങനെ വന്നുവെന്ന കാര്യവും നേതൃയോഗങ്ങളില്‍ ചര്‍ച്ചയ്ക്ക് വരുമെന്ന കാര്യത്തിൽ സംശയമില്ല. സർക്കാരും ഗവർണറും തമ്മിലുള്ള പോരിനിടയിൽ സർക്കാർ നൽകിയ പേരുകൾ തള്ളി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറുടെ ചുമതല ഡോ സിസി തോമസിന് ഗവര്‍ണര്‍ നല്‍കിയതും യോഗത്തിൽ ചർച്ചയുണ്ടാകും. ശാസ്ത്ര സാങ്കേതിക വകുപ്പിലെ സീനിയര്‍ ജോയിന്‍റ് ഡയറക്ടറാണ് സിസി തോമസ്. സര്‍ക്കാര്‍ നല്‍കിയ പല പേരുകളും പരിഗണിക്കാതെയാണ് സീനിയറായ പ്രൊഫസര്‍ക്ക് ഗവര്‍ണര്‍ ചുമതല നല്‍കിയത്.
Also Read: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു
ഇക്കാര്യത്തിൽ സർക്കാർ ആദ്യം ആവശ്യപ്പെട്ടത് ഡിജിറ്റല്‍ സര്‍വകലാശാല വിസിക്ക് ചുമതല നല്‍കണമെന്നായിരുന്നു. പിന്നീടത് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കണമെന്നാവശ്യപ്പെട്ടു. എന്നാൽ ഈ രണ്ട് ആവശ്യങ്ങളേയും കാറ്റിൽ പറത്തിക്കൊണ്ടാണ് ഗവര്‍ണർ ഇങ്ങനൊരു തീരുമാനമെടുത്തത്. കെടിയു വിസി ആയിരുന്ന ഡോ രാജശ്രീയെ യുജിസി യോഗ്യതയില്ലെന്ന് പറഞ്ഞ് സുപ്രീംകോടതി പുറത്താക്കിയതോടെയാണ് ഒഴിവ് വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...