Crime News: അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

Set to fire: ഉടുമ്പൻചോല പാറക്കൽ ഷീലയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷീല തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 12, 2024, 09:18 AM IST
  • ഷീല, മറ്റ് തൊഴിലാളികൾക്കൊപ്പം കൃഷിയിടത്തിൽ നിന്നും ഏലക്ക ശേഖരിക്കുകയായിരുന്നു
  • ഈ സമയം ഇവിടേക്ക് വന്ന അയൽവാസിയായ ശശി ഷീലയോട് സംസാരിക്കുകയും, പെട്ടന്ന് കൈയിൽ കടന്ന് പിടിച്ച് വീട്ടിലേക്ക് കയറ്റുകയുമായിരുന്നു
  • നാട്ടുകാർ ബഹളം വെച്ചതോടെ ഇയാൾ കതകടച്ചു
  • തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും ശശി, ഷീലയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയിരുന്നു
Crime News: അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ഇടുക്കി: ഉടുമ്പൻചോലയിൽ  അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ  യുവതി മരിച്ചു. ഉടുമ്പൻചോല പാറക്കൽ ഷീലയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷീല തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

ഫെബ്രുവരി ഒമ്പതിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഷീല, മറ്റ് തൊഴിലാളികൾക്കൊപ്പം കൃഷിയിടത്തിൽ നിന്നും ഏലക്ക ശേഖരിക്കുകയായിരുന്നു. ഈ സമയം ഇവിടേക്ക് വന്ന അയൽവാസിയായ ശശി ഷീലയോട് സംസാരിക്കുകയും, പെട്ടന്ന് കൈയിൽ കടന്ന് പിടിച്ച് വീട്ടിലേക്ക് കയറ്റുകയുമായിരുന്നു.

ALSO READ: മദ്യപാനത്തിനിടെ തർക്കം, മധ്യവയസ്കനെ തലയിൽ വെട്ടി; പ്രതി പിടിയിൽ

നാട്ടുകാർ ബഹളം വെച്ചതോടെ ഇയാൾ കതകടച്ചു. തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും ശശി, ഷീലയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയിരുന്നു.ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുംകണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളേജിലും ചികിത്സയിൽ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 4.30നായിരുന്നു അന്ത്യം. സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിലെടുത്ത പ്രതി ഇപ്പോൾ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആക്രമണത്തിൽ ഇയാൾക്കും പൊള്ളലേറ്റിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News