Cyclone Yaas: ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; ബം​ഗാളിലും ഒഡീഷയിലും മുന്നറിയിപ്പ്, തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാകും

രാജ്യത്തിന്റെ പടിഞ്ഞാറൻ തീരമേഖലയിൽ നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ് കടന്ന് പോയതിന് പിന്നാലെയാണ് യാസ് ചുഴലിക്കാറ്റ് കിഴക്കൻ തീരത്തോട് അടുക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 22, 2021, 04:10 PM IST
  • തിങ്കളാഴ്ച യാസ് ചുഴലിക്കാറ്റ് കരതൊട്ടേക്കുമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഒഡീഷ, പശ്ചിമ ബം​ഗാൾ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി
  • മധ്യ കിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ ഇന്ന് രാവിലെ 8.30ഓടെ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു
  • മെയ് 23ന് ന്യൂനമർദ്ദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്
  • ഇത് വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മെയ് 24ഓടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് സൂചന
Cyclone Yaas: ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; ബം​ഗാളിലും ഒഡീഷയിലും മുന്നറിയിപ്പ്, തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാകും

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം (Low Pressure) രൂപപ്പെട്ടു. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരമേഖലയിൽ നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ് കടന്ന് പോയതിന് പിന്നാലെയാണ് യാസ് ചുഴലിക്കാറ്റ് കിഴക്കൻ തീരത്തോട് അടുക്കുന്നത്. തിങ്കളാഴ്ച യാസ് ചുഴലിക്കാറ്റ് (Cyclone Yaas) കരതൊട്ടേക്കുമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഒഡീഷ, പശ്ചിമ ബം​ഗാൾ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. മധ്യ കിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ ഇന്ന് രാവിലെ 8.30ഓടെ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.

മെയ് 23ന് ന്യൂനമർദ്ദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. ഇത് വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മെയ് 24ഓടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി (Cyclone) മാറുമെന്നാണ് സൂചന. തുടർന്ന് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. തുടർന്ന് വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 26ന് രാവിലെ പശ്ചിമബം​ഗാളിനും വടക്കൻ ഒഡീഷ തീരത്തിനും ഇടയിൽ കരയിലേക്ക് പ്രവേശിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: Cyclone Yaas : ബംഗാൾ ഉൾക്കടലിൽ 22 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ കനത്ത മഴ

ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബം​ഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ അധികൃതരോട് മുന്നൊരുക്കങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഒഡീഷയിലെ 30 ജില്ലകളിലെ 14 എണ്ണത്തിലും അതീവ ജാ​ഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ഒഡീഷ സർക്കാർ ഇന്ത്യൻ നാവിക സേനയുടെയും തീര സംരക്ഷണ സേനയുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഡീഷയിലും പശ്ചിമ ബം​ഗാളിലും ചുഴലിക്കാറ്റിന്റെ ആഘാതത്തിന് പുറമെ വ്യാപക മഴയുമുണ്ടാകാം. ഇത് ചില ഉൾനാടൻ മേഖലകളിൽ വെള്ളപ്പൊക്കത്തിന് (Flood) കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിവരികയാണ്.

ALSO READ: Tauktae cyclone: ഗുജറാത്തില്‍ 45 മരണം, 1000 കോടി രൂപ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച്‌ കേന്ദ്രം

അതേസമയം, ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ ശക്തമാകും. ശനിയാഴ്ച മുതൽ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ ശക്തമാകും. തിങ്കളാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 22 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കിലോമീറ്റർ വരെ വേ​ഗതയിൽ വീശുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 22ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മെയ് 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും മെയ് 24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: Tauktae Cyclone: ഗുജറാത്തിൽ കനത്ത മഴയും കാറ്റും; ജല വ്യോമ ഗതാഗതം നിർത്തിവച്ചു

മെയ് 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 26ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 26ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News