കോഴിക്കോട്: ഫറോക്ക് പാലത്തിൽ നിന്നും ഭാര്യയെയും കൊണ്ട് ചാലിയാർ പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡിൽ പുളിയഞ്ചേരി ക്വാർട്ടേഴ്സിൽ കാരിമണ്ണിൽ തട്ടാപുറത്തു ജിതിന്റെ (31) മൃതദേഹമാണു കണ്ടെത്തിയത്. ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് 2.45 ഓടെയാണ് ജിതിന്റെ മൃതദേഹം കണ്ടെത്തിയത്. ചെറുവണ്ണൂർ മുല്ലശ്ശേരി മമ്മിളിക്കടവിനു സമീപത്തായിരുന്നു മൃതശരീരം ഉണ്ടായിരുന്നത്. മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിലെ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തുന്നതിനിടെയാണ് ചാലിയാർ പുഴയിൽ മൃതദേഹം കണ്ടത്. ജിതിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജിതിനും ഭാര്യ വർഷയും ഇന്നലെ രാവിലെ പത്തരയോടെയാണു പുഴയിൽ ചാടിയത്.
അതുവഴി വന്ന ലോറി ഡ്രൈവർ ഇരുവരും പാലത്തിൽനിന്നു ചാടുന്നത് കണ്ടിരുന്നു. സംഭവം കണ്ട അദ്ദേഹം ലോറി നിർത്തുകയും അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ഒരു കയർ പുഴയിലേക്ക് ഇട്ടു കൊടുക്കുകയും ചെയ്തു. ആ കയറിൽ പിടിച്ച് ജിതിന്റെ ഭാര്യയായ വർഷ രക്ഷപ്പെട്ടു. പാലത്തിന്റെ തൂണിനു സമീപം കയറിൽ പിടിച്ചുകിടന്ന വർഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണു രക്ഷപെടുത്തി കരയ്ക്കെത്തിച്ചത്. വർഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വർഷ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിനു പക്ഷെ കയറിൽ പിടിക്കാൻ സാധിച്ചില്ല.
ALSO READ: കണ്ണൂരിൽ സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ ആത്മഹത്യ ചെയ്തു
അതേസമയം ഷുക്കുർ വധക്കേസിൽ സിബിഐയെയും പോലീസിനെയും കെ സുധാകരൻ സ്വാധിനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം തള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സുധാകരനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട ആവശ്യമില്ലെന്നും ഷഫീറിന്റെ വാക്കുകൾ വളച്ചൊടിയ്ക്കേണ്ട കാര്യമില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. 34 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത് സമ്മർദ്ദത്തെ തുടർന്നാണ് ഇ.പിജയരാജനും
ടി വി രാജേഷിനും എതിരെ പോലീസ് കേസെടുത്തതെന്നാണ് ഷഫീർന്റെ പ്രസംഗം.
അത് വിവാദമാക്കേണ്ട ആവശ്യമില്ല അത് ഒരു പ്രസംഗം മാത്രമാണ്. ഷുക്കൂർ വധക്കേസിൽ 34 പ്രതികളാണ് ഉണ്ടായിരുന്നത് 2016 ലാണ് ഷുക്കൂറിന്റെ ഉമ്മ സിബിഐയെ അന്വേഷണം ഏൽപ്പിക്കണം എന്നാവശ്യപ്പെട്ടത്. ഭരണ മാറ്റം ഉണ്ടാകുമെന്ന് കരുതിയാണ് ഇത് ചെയ്തത്. സിബിഐയിലേക്ക് പോയില്ലെങ്കിൽ ഭരണം മാറുമ്പോൾ അന്വേഷണം വഴി തെറ്റുമെന്ന് ഷുക്കൂറിന്റെ കുടുംബത്തിന് ആശങ്ക ഉണ്ടായിരുന്നു. അതാണ് കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത് ഷഫീറുമായി കേസിനെ കണക്റ്റഡ് ആക്കണ്ട ആവശ്യമില്ല. അദ്ദേഹത്തിന് ഇതുമായി നേരിട്ട് ഒരു ബന്ധവും ഇല്ല എന്നും തിരുവഞ്ചൂർ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ കേസിൽ ഒരു സ്വാധിനത്തിനും ആരും വഴിപ്പെട്ടിട്ടില്ലയെന്നും തനിക്ക് നേരിട്ടറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സുധാകരനെ സർക്കാർ തേജോ വധം ചെയ്യുകയാണ്. കോടതി പറയട്ടെ കുറ്റക്കാരനാണോ എന്ന്. എന്നാൽ അതിനു മുൻപ് അദ്ദേഹം കുറ്റക്കാരനെന്ന് വിധിക്കുന്നത് ഒരു ഗവൺ മെന്റിന്
ചേർന്നതാണോ യെന്നു തിരുവഞ്ചൂർ ചോദിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...