ഡിആര്‍ഡിഒ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്;അന്വേഷണം എന്‍ഐഎയ്ക്ക്!

ഡിആര്‍ഡിഒ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കേരളാ പോലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവ് അരുണ്‍ പി രവീന്ദ്രനെക്കുറിച്ചുള്ള അന്വേഷണം 

Last Updated : Jun 20, 2020, 07:35 PM IST
ഡിആര്‍ഡിഒ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്;അന്വേഷണം എന്‍ഐഎയ്ക്ക്!

ന്യൂഡല്‍ഹി:ഡിആര്‍ഡിഒ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കേരളാ പോലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവ് അരുണ്‍ പി രവീന്ദ്രനെക്കുറിച്ചുള്ള അന്വേഷണം 
എന്‍ഐഎ ക്ക്.

കേന്ദ്രസര്‍വീസില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയെ തുടര്‍ന്നാണ്‌ കോഴിക്കോട് സ്വദേശിയും നിലവില്‍ കോട്ടയത്ത് താമസക്കാരനുമായ 

അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തന്‍റെ കയ്യില്‍ ഉള്ളത് 
ഡിആര്‍ഡിഒ യുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആണെന്ന് ഇയാള്‍ സമ്മതിച്ചു.

ഇയാള്‍ ഡിആര്‍ഡിഒ യിലെ ശാസ്ത്രഞ്ജന്‍ ആണെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരെയാണ് കബളിപ്പിച്ചത്.

വെറും ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസയോഗ്യത മാത്രമുള്ള ഇയാള്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡ് എങ്ങനെ സംഘടിപ്പിച്ചു എന്നതില്‍ 
പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.ഡിആര്‍ഡിഒ പോലെ അതീവ സുരക്ഷാ വിഭാഗത്തില്‍ പെടുന്ന സ്ഥാപനത്തിലെ വ്യാജ തിരിച്ചറിയല്‍ 
കാര്‍ഡ് ഇയാള്‍ എങ്ങനെ സംഘടിപ്പിച്ചു എന്നതില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുകയാണ്.

Also Read:ഇന്ത്യ-ചൈന സംഘര്‍ഷം;തായ്‌വാനും ഹോങ്കോങ്ങും നിര്‍ണ്ണായകം;ഡോവലിനോട് കളത്തിലിറങ്ങാന്‍ മോദി!

 

രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം ആയത് കൊണ്ട് ഈ സംഭവത്തില്‍ എന്‍ഐഎ സംഘം ഉടന്‍ തന്നെ  അന്വേഷണത്തിനായി കേരളത്തില്‍ എത്തുമെന്നാണ് 
വിവരം.
നിലവില്‍ മിലിട്ടറി ഇന്റെലിജന്സും ഈ സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്.

ഡല്‍ഹിയില്‍ താമസിച്ചിരുന്ന ഇയാള്‍ക്ക് പല ഉന്നതരുമായും ബന്ധം ഉണ്ടെന്ന് സംശയിക്കപെടുന്നു.

Trending News