Elephant Death: വെള്ളം കിട്ടാതെ അലഞ്ഞ കാട്ടാന ചരിഞ്ഞു

Elephant Death: പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 10 ദിവസമായി ആന വെള്ളം കുടിച്ചിട്ടില്ലെന്നു ബോധ്യമായത്.  

Written by - Zee Malayalam News Desk | Last Updated : Apr 28, 2024, 08:49 PM IST
  • ആനയ്ക്ക് ദിവസം 200 ലീറ്റർ വെള്ളം കുടിക്കാൻ വേണം.
  • കടശേരി ഫോറസ്‌റ്റ് സ്‌റ്റേഷനു കീഴിലെ പാടം ഇരുട്ടുതറയിലാണ് സംഭവം.
  • ഏകദേശം 30 വയസ്സ് തോന്നിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്.
Elephant Death: വെള്ളം കിട്ടാതെ അലഞ്ഞ കാട്ടാന ചരിഞ്ഞു

പത്തനാപുരം : കടശേരി വനത്തിൽ 10 ദിവസത്തോളം വെള്ളം കിട്ടാതെ അലഞ്ഞ കാട്ടാന ചരിഞ്ഞു. കടശേരി ഫോറസ്‌റ്റ് സ്‌റ്റേഷനു കീഴിലെ പാടം ഇരുട്ടുതറയിലാണ് സംഭവം. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കം കണക്കാക്കുന്നതായി ഡോ ക്‌ടർമാർ പറഞ്ഞു. ഇന്നലെ രാവിലെയാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 

അരുവി ഒഴുകുന്ന മലയുടെ ചരിവിലായി, കിഴ്ക്കാംതൂക്കായി വീണു കിടക്കുന്ന നിലയിലായിരു ന്നു ആനയെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് 10 ദിവസമായി വെള്ളം കുടിച്ചിട്ടില്ലെന്നു ബോധ്യമായത്. മറ്റു അസുഖങ്ങളോ മറ്റോ കണ്ടെത്താൻ കഴി ഞ്ഞില്ലെന്നും അമിത ചൂടിലും വെള്ളം കുടിക്കാതെ കഴിഞ്ഞതു വഴി ആനയുടെ ആരോഗ്യം ക്ഷയിക്കുകയും, അരുവിയിലേക്കു പോകും വഴി വീണതോടെ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്തെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിൽ വാക്കുതർക്കം; കേസെടുത്ത് കന്റോൺമെന്റ് പോലീസ്

പ്രായപൂർത്തിയെത്തിയ ആനയ്ക്ക് ദിവസം 200 ലീറ്റർ വെള്ളം കുടിക്കാൻ വേണം. ഇത്തവണ ചൂട് 44 ഡിഗ്രി സെൽഷ്യസും പി ന്നിട്ട് കുതിച്ചതോടെ വനത്തിലെ അരുവികളും കുളങ്ങളും വറ്റി. ആവശ്യം വേണ്ടുന്ന ഭക്ഷണം പോലും കിട്ടാനില്ലാത്ത അവസ് യാണ് കിഴക്കൻ വനമേഖലയിലെന്ന് വനം ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. വനത്തിനുള്ളിൽ വെള്ളം തടഞ്ഞു നിർത്താനാ യി നിർമിച്ച തടയണകൾ അശാസ്ത്രീയ നിർമാണങ്ങൾ മൂലം വേണ്ടത്ര ഫലം ചെയ്‌തില്ല. 

തടയണ അതുപോലെ നിലനിൽക്കു ന്നുണ്ടെങ്കിലും വെള്ളം അടിയിലൂടെ ഒഴുകിപ്പോകുന്നവയാണ് മി ക്കതും. കുഴികൾ കുഴിച്ച് വെള്ളം തടഞ്ഞു നിർത്താനുള്ള ശ്രമ ങ്ങളും വിജയിച്ചില്ല.10 ദിവസത്തോളം വെള്ളം തേടി നടന്നതും ആനയുടെ ആരോഗ്യം ക്ഷയിക്കാൻ കാരണമായി. കിലോമീറ്ററുകൾ ആന നടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം. 

പിന്നീട് നടപടികൾ പൂർത്തിയാക്കി കുഴിച്ചു മുടി. ദക്ഷിണ മേഖലാ സിസിഎഫ് കമലാ ഹാർ, ഡിഎഫ്‌ഒ ജയശങ്കർ, പഞ്ചായത്തംഗം ആര്യ, റേഞ്ച് ഓഫിസർ ബാബുരാജ പ്രസാദ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ വി.ഗി രി, ഡോക്ടർമാരായ സിബി, ശോഭാ രാധാകൃഷ്ണൻ, മണി മോഹൻ എന്നിവർ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News