News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Feb 4, 2021, 05:40 PM IST
  • COVID Test : മുഖ്യമന്ത്രിയുടെ വാക്ക് വെറും വാക്കോ? 75% RT PCR Test നടത്തുമെന്ന് പറഞ്ഞത് മുഖ്യമന്ത്രി വാക്കിൽ മാത്രം ഒതുക്കിയോ?
  • CPM നേതാവ് MB Rajesh ന്റെ ഭാര്യയെ Assistant Professor ആക്കാനുള്ള നിയമനത്തിനെതിരെ ​Governor ക്ക് പരാതി
  • Gold Rate: Budget 2021ന് ശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, 6 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം
  • Poco M3: കുറഞ്ഞ Budget ലെ മികച്ച ഫോണോ? അറിയാം കൂടുതൽ വിവരങ്ങൾ
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

COVID Test : മുഖ്യമന്ത്രിയുടെ വാക്ക് വെറും വാക്കോ? 75% RT PCR Test നടത്തുമെന്ന് പറഞ്ഞത് മുഖ്യമന്ത്രി വാക്കിൽ മാത്രം ഒതുക്കിയോ?
സംസ്ഥാനത്ത് കോവിഡ് പരിശോധന ഒരു ലക്ഷമായി വർധിപ്പിക്കുമെന്ന് ജനുവരി 28ന് നടത്തിയ വാർത്തസമ്മേളനത്തിൽ CM Pinarayi Vijayan അറിയിച്ചിരുന്നു. അതിൽ 75 ശതമാനവും  RT PCR ടെസ്റ്റായിരിക്കുമെന്നാണ് മുഖമന്ത്രി വ്യക്തമാക്കിയിരുന്നു. Antigen പരിശോധനയിലെ കൃത്യയിൽ സംശയമുള്ളതിനാലാണ് മുഖ്യമന്ത്രി  RT PCR പരിശോധന വർധിപ്പിക്കുമെന്ന് അറിയിച്ചത്. 

CPM നേതാവ് MB Rajesh ന്റെ ഭാര്യയെ Assistant Professor ആക്കാനുള്ള നിയമനത്തിനെതിരെ ​Governor ക്ക് പരാതി
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ (Kalady Sree Sankaracharya Sankrit University) അസിസ്റ്റന്റെ പ്രൊഫസറുടെ (Assistant Professor) നിയമനത്തിൽ CPM നേതാവും മുൻ Palakkad MP ആയിരുന്ന MB Rajesh ന്റെ ഭാര്യയ്ക്ക് അക്കാദമിക്ക് യോ​ഗ്യതകൾ മാനിക്കാതെ അവസരം നൽകിയെന്ന് ആരോപണം. രാജേഷിന്റെ ഭാര്യ നിനിത ആറിന് ഇന്റർവ്യൂവിൽ അനധികൃതമായിട്ടാണ് ഒന്നാം റാങ്ക് നൽകിയെന്നാണ് ആരോപണം.

Gold Rate: Budget 2021ന് ശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, 6 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം
Union Budgt 2021 അവതരിപ്പിക്കപ്പെട്ടതിന് ശേഷം സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വിലയില്‍  കുറവ് രേഖപ്പെടുത്തുന്നത്. കേന്ദ്ര ബജറ്റ്  (Budget 2021) വന്നതിന്  പിന്നാലെ സ്വര്‍ണ വില  (Gold rate) കുറയുന്നത് തുടരുകയാണ്.  വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയായി. കഴിഞ്ഞ നാല്  ദിവസത്തിനിടെ കുറഞ്ഞത് 1,320 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്   4,435 രൂപയാണ്  ഇപ്പോള്‍ വില. 

Poco M3: കുറഞ്ഞ Budget ലെ മികച്ച ഫോണോ? അറിയാം കൂടുതൽ വിവരങ്ങൾ
Poco M3 ക്ക് ഇന്ത്യൻ മാർക്കറ്റിൽ 10,999 രൂപയാണ് വില. 12000 രൂപയിൽ താഴെയുള്ള മികച്ച ഫോണുകളിൽ ഒന്നാണ്  Poco M3.  Xiaomi Redmi 9 Power പോലുള്ള ഫോണുകളുമായി കിടപിടിക്കുന്ന രീതിയിലുള്ള ഫീച്ചറുകളുമായി ആണ് Poco M3 എത്തിയിരിക്കുന്നത്. 

Drishyam 2 : Post Production കഴിഞ്ഞുയെന്ന് Jeethu Joseph, Mohanlal ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യുണമെന്ന് ആരാധകർ
Mohanlal ന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം Drishyam 2 റിലീസിനായി ഒരുങ്ങുന്നു. സിനിമയുടെ Post Production ജോലികൾ പൂർത്തിയായിയെന്ന് സംവിധായകൻ Jeethu Joseph ഫേസ്ബുക്കിലൂടെ അറിയിച്ചു. ഈ വർഷത്തിന്റെ പുതിവത്സര ദിനത്തിലായിരുന്ന മോ​ഹൻലാൽ വീണ്ടും ജോ‌‍ർജ് കുട്ടിയായി എത്തുന്ന ദൃശ്യം 2 വിന്റെ Teaser പുറത്തിറക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News