Kozhikode Abduction Case: താമരശ്ശേരിയിൽ നിന്നും തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയെ വടകരയിലെത്തിച്ചു

Kozhikode Abduction Case: ഷാഫിയെ കണ്ടെത്തിയതോടെ ദിവസങ്ങൾ നീണ്ടുനിന്ന ആശങ്കകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമായി. കഴിഞ്ഞ 10 ദിവസത്തോളമായി ഗുണ്ടാ സംഘത്തിന്‍റെ പിടിയിലായിരുന്ന മുഹമ്മദ് ഷാഫിയെ ഇന്നലെയാണ് കണ്ടെത്തിയത്  

Written by - Zee Malayalam News Desk | Last Updated : Apr 18, 2023, 07:05 AM IST
  • ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയെ വടകര റൂറല്‍ എസ് പി ഓഫീസിലെത്തിച്ചു
  • പത്ത് ദിവസം മുമ്പാണ് ഷാഫിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്
  • ഷാഫിയെ കണ്ടെത്തിയത് കർണാടകയിൽ നിന്നാണ്
  • ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല
Kozhikode Abduction Case: താമരശ്ശേരിയിൽ നിന്നും തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയെ വടകരയിലെത്തിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയായ മുഹമ്മദ് ഷാഫിയെ വടകര റൂറല്‍ എസ് പി ഓഫീസിലെത്തിച്ചു. പത്ത് ദിവസം മുമ്പാണ് ഷാഫിയെ ഗുണ്ടാസംഘം  തട്ടിക്കൊണ്ടുപോയത്. ഷാഫിയെ കണ്ടെത്തിയത് കർണാടകയിൽ നിന്നാണ് എന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

Also Read: Kozhikode Abduction Case: താമരശേരിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി

ഷാഫിയെ കണ്ടെത്തിയതോടെ ദിവസങ്ങൾ നീണ്ടുനിന്ന ആശങ്കകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമായിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തോളമായി ഗുണ്ടാ സംഘത്തിന്‍റെ പിടിയിലായിരുന്ന താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ ഇന്നലെയാണ് കണ്ടെത്തിയതും ശേഷം വടകരയിലെത്തിച്ചതും.  താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഷാഫിയെ കണ്ടെത്താനുള്ള അന്വേഷണം നടത്തിയിരുന്നത്.  ഇതിനിടയിലാണ് ഇയാളെ കർണാടകയിൽ നിന്നും കണ്ടെത്തിയത്. എന്നാൽ ഷാഫിയെ തട്ടിക്കൊണ്ടുപോയത് ആരെന്നോ അല്ലെങ്കിൽ എന്തിനാണെന്നോ ഒന്നും പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

Also Read: Traffic Rule Update: ഇരുചക്രവാഹന യാത്രികർ സൂക്ഷിക്കുക! പുതിയ നിയമമനുസരിച്ച് ഹെൽമെറ്റ് ധരിച്ചാലും പിഴ ഈടാക്കും, അറിയാം..

 

ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഷാഫിയെ ചോദ്യം ചെയ്താല്‍ മാത്രമേ ലഭിക്കൂവെന്നാണ് പോലീസ് പറയുന്നത്.  ഏപ്രിൽ 7 നാണ് താമരശ്ശേരി പരപ്പൻ പോയിലിലെ വീട്ടിൽനിന്നും മുഹമ്മദ് ഷാഫിയേയും ഭാര്യയേയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.  ഇടയ്ക്ക് ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഷാഫിയയുമായി സംഘം കടക്കുകയായിരുന്നു.  സൗദി അറേബ്യ കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു ഷാഫിയെ തട്ടിക്കൊണ്ട് പോകുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Also Read: Gajakesari Rajayog 2023: ചന്ദ്ര വ്യാഴ സംഗമത്തിലൂടെ ഗജകേസരിയോഗം; ഈ 4 രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ! 

ഇതിനിടയിൽ ഷാഫിയുമായി പണം ഇടപാട് ഉണ്ടായിരുന്ന താമരശ്ശേരി സ്വദേശി സാലിയെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെങ്കിലും ആരോപണം നിഷേധിച്ച് സാലിയുടെ വീഡിയോ ക്ലിപ്പ് പുറത്ത് വന്നു. ഇതിനു പിന്നാലെ പിന്നാലെ തടവിൽ കഴിയുന്ന ഷാഫിയുടെ രണ്ട് വീഡിയോകളും പോലീസിന് ലഭിച്ചു.  ഇതിൽ ആദ്യ വീഡിയോയിൽ സ്വർണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തന്നെ തട്ടിക്കൊണ്ടു പോകാൻ ഇടയാക്കിയതെന്ന് ഷാഫി പറഞ്ഞുവെങ്കിലും രണ്ടാമത്തെ വീഡിയോയിൽ തന്റെ സഹോദരൻ നൗഫലിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള വീഡിയോയായിരുന്നു ഷാഫി പുറത്തിറക്കിയത്.  എന്നാൽ ഇത് രണ്ടും അന്വേഷണം വഴിതെറ്റിക്കാൻ തട്ടിക്കൊണ്ടുപോയ സംഘം നടത്തിയ നീക്കങ്ങളാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. 

Also Read: Shani Nakshatra Transit 2023: വരുന്ന 6 മാസം ഈ രാശിക്കാർക്ക് ലഭിക്കും ശനി കൃപ, ലഭിക്കും ഉന്നത പദവിയും ധനാഭിവൃദ്ധിയും!

 

ഇതിനിടയിൽ തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച കാർ കാസർഗോഡ് നിന്നും പോലീസ് കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായ വഴിത്തിരിവായി. ഇതുമായി ബന്ധപ്പെട്ട് നാലു പേരുടെ അറസ്റ്റ് പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.   ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കേന്ദ്രം കർണാടകയിലാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിൽ പോലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഷാഫിയെ കണ്ടെത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News