ഇടുക്കി: ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ കര്ഷകന് ഗുരുതര പരിക്ക്. ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി വെള്ളക്കല്ലില് സൗന്ദര് രാജിനാണ് പരിക്കേറ്റത്. ഇയാളെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക രണ്ട് മണിയോടെയാണ് സംഭവം. സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സൗന്ദര് രാജിനെ ചക്കക്കൊമ്പന് ആക്രമിച്ചത്. കാട്ടാന കൃഷിയിടത്തില്‍ ഇറങ്ങിയ സമയത്ത് കൊച്ചു മകന് സൗന്ദര് രാജിന് ഒപ്പമുണ്ടായിരുന്നു. ഇയാള്‍ക്ക് ഓടി രക്ഷപ്പെടാന്‍ സാധിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഇവിടേയ്ക്ക് വന്നെങ്കിലും ചക്കക്കൊമ്പന് പ്രദേശത്ത് നിലയുറപ്പിച്ചിരുന്നതിനാല്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനം നടത്താനായില്ല. പിന്നീട് വനം വകുപ്പ് എത്തി കാട്ടാനയെ ഇവിടെ നിന്നും തുരത്തുകയായിരുന്നു.
ALSO READ: മത സ്ഥാപനത്തിൻറെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയാക്കി; മോദിക്കെതിരെ മുഖ്യമന്ത്രി
സൗന്ദര് രാജിന്റെ ഇരുകൈകളും ഒടിയുകയും നെഞ്ചില്‍ ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ തേനി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി. കഴിഞ്ഞ എട്ടാം തിയതി മേഖലയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ പരിമളം മരണപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.