Arif Muhmmad khan: ദുഃഖവും ലജ്ജയും തോന്നുന്നു, സംഭവത്തിന്റെ റിപ്പോർട്ട് തേടും; ആരിഫ് മുഹമ്മദ് ഖാന്‍

Governor Arif Mohammed Khan about Aluva 5 year old girl murder case:  ഇനി ആര്‍ക്കും ഇത്തരമൊരു ക്രൂരത ചെയ്യാന്‍  ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും ​ഗവർണർ ഡൽഹിയിൽ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jul 30, 2023, 03:48 PM IST
  • അഞ്ചുവയസ്സുകാരിയായ ചാന്ദിനിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ആലത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
  • വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി.
Arif Muhmmad khan:  ദുഃഖവും ലജ്ജയും തോന്നുന്നു, സംഭവത്തിന്റെ റിപ്പോർട്ട് തേടും;  ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  സംഭവം അതീവദൗര്‍ഭാഗ്യകരമാണെന്നും  ദുഃഖവും ലജ്ജയും തോന്നുന്നുവെന്നും ​ഗവർണർ പറഞ്ഞു. ഇത്തരം സംഭവം മേലില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിന് ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയാന്‍  സാധിക്കുന്നില്ല.  ഇത്തരമൊരു ക്രൂരത ഇനി ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും ​ഗവർണർ ഡൽഹിയിൽ പറഞ്ഞു. സംഭവത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ട് തീര്‍ച്ചയായും ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം അഞ്ചുവയസ്സുകാരിയായ ചാന്ദിനിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി  ആലത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് ഞായറാഴ്ച രാവിലെ പ്രതിയെ പോലീസ് ഹാജരാക്കിയത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ അസ്ഫാക്കിനെ  ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ പരിഗണിക്കും.

ALSO READ: ഇടുക്കിയിൽ അതിഥി തൊഴിലാളികൾക്കിടയിൽ കുഷ്ഠരോ​ഗം സ്ഥിരീകരിച്ചു; രോ​ഗികളുടെ എണ്ണം 9 ആയി

കേരളത്തിൽ ഒന്നരവർഷം മുമ്പ് എത്തിയ അസഫാക് മൊബൈൽ മോഷണ കേസിലും പ്രതിയായിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇയാൾ നിർമ്മാണ ജോലികൾ ചെയ്തിട്ടുണ്ട്. കൊലപാതകം നടത്തിയത് വൈകിട്ട് 5നും അഞ്ചരയ്ക്കും ഇടയിലായിരുന്നു എന്നാണ് പ്രതി നൽകുന്ന മൊഴി. കൃത്യം നടത്തിയത് അസഫാക് ഒറ്റയ്ക്കാണ് എന്നും കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്നും സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് വെള്ളിയാഴ്ച ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ  പോലീസ് കണ്ടെത്തുന്നത്. 

വെള്ളിയാഴ്ച രാത്രി തന്നെ അസ്ഫാക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാത്രിമുഴുവൻ നീണ്ടുനിന്ന ചോദ്യെ ചെയ്യലിന് ശേഷം അസ്ഫാക്ക് കുറ്റം സമ്മതിച്ചത് ഇന്നലെ രാവിലെയാണ്. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അതി ക്രൂരമായാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിലും  മാരകമായി മുറിവേറ്റിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് ആലുവ മാർക്കറ്റിനു പിൻവശത്തായി  ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൈ ചാക്കിൽ നിന്ന് പുറത്തേക്ക് കിടന്നിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News