Thrissur Police Academy Sexual Assault: തൃശൂർ പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം

ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികമായി അതിക്രമിച്ചു എന്നാണ് പരാതി. ഈ മാസം 17നാണ് പരാതി. 

Written by - Zee Malayalam News Desk | Last Updated : May 26, 2024, 04:28 PM IST
  • തൃശൂർ രവർമപുരത്തുള്ള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം.
Thrissur Police  Academy Sexual Assault: തൃശൂർ പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം

തൃശൂർ: തൃശൂർ രവർമപുരത്തുള്ള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം. ഓഫീസർ കമാന്റന്റ് റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് വനിതാ ഉദ്യോഗസ്ഥയോട് അതിക്രമം കാണിച്ചത്. ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികമായി അതിക്രമിച്ചു എന്നാണ് പരാതി. ഈ മാസം 17നാണ് പരാതി. 

യുവതി അക്കാദമി ഡയറക്ടർക്ക് പരാതി നൽകി. പ്രസ്തുത ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം എന്നും, ജോലി മാറ്റം വേണം എന്നും യുവതി ആവശ്യപ്പെട്ടു. അതേസമയം, ഉദ്യോ​ഗസ്ഥ നൽകിയ പരാതിയെ സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. യുവതിയിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തു.അതിനിടയില്‍ പരാതി ഒത്തുതീര്‍പ്പാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

Trending News