Fire: കോഴിക്കോട് ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തിൽ തീപിടിത്തം; പാർക്കിം​ഗ് ഏരിയയിലെ കാറുകൾ കത്തി നശിച്ചു

Kozhikode Fire at Jayalakshmi Building: ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 1, 2023, 11:49 AM IST
  • തീപിടിത്തത്തിൽ പാർക്കിം​ഗ് ഏരിയയിലെ കാറുകൾ കത്തി നശിച്ചു.
  • ഫയർ ഫോഴ്സിന്റെ 12 യൂണിറ്റാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്.
  • തീ നിയന്ത്രണവിധേയമെന്ന് ഫയർ ഓഫീസർ അറിയിച്ചു.
Fire: കോഴിക്കോട് ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തിൽ തീപിടിത്തം; പാർക്കിം​ഗ് ഏരിയയിലെ കാറുകൾ കത്തി നശിച്ചു

കോഴിക്കോട്: കോഴിക്കോട് വൻ തീപിടിത്തം. ആനിഹാൾ റോഡിലെ ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിശമന സേന തീയണയ്ക്കാൻ ശ്രമം തുടരുന്നു. തീപിടിത്തത്തിൽ പാർക്കിം​ഗ് ഏരിയയിലെ കാറുകൾ കത്തി നശിച്ചു. ഫയർ ഫോഴ്സിന്റെ 12 യൂണിറ്റാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. തീ നിയന്ത്രണവിധേയമെന്ന് ഫയർ ഓഫീസർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൻറെ മുകൾ നിലയിലാണ് തീപിടിച്ചത്. മറ്റിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News