Fire Accident: കിഴക്കേകോട്ടയിൽ തീപിടിത്തം; അപകടം ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ച്? ആളപായമില്ല

Fire Broke Out In Thiruvananthapuram: ബസ് സ്റ്റാൻഡിന് സമീപമുള്ള ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 

Written by - Zee Malayalam News Desk | Last Updated : Apr 18, 2023, 03:03 PM IST
  • ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം.
  • നാല് കടകളിലേക്കാണ് തീ പടർന്നുപിടിച്ചത്.
  • പ്രദേശത്ത് നിന്നും ആളുകളെ പൂർണ്ണമായും ഒഴിപ്പിച്ചു.
Fire Accident: കിഴക്കേകോട്ടയിൽ തീപിടിത്തം; അപകടം ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ച്? ആളപായമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ തീപിടിത്തം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്. ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. നാല് കടകളിലേക്കാണ് തീ പടർന്നുപിടിച്ചത്. പ്രദേശത്ത് നിന്നും ആളുകളെ പൂർണ്ണമായും ഒഴിപ്പിച്ചു. ആർക്കും പരിക്കില്ല. തീ നിയന്ത്രണവിധേയമായി. തിരുവനന്തപുരം, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള 6 അ​ഗ്നിശമനാ യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. സംഭവസ്ഥലത്ത് വൻ പുകയാണ് ഉയരുന്നത്. തീപിടിത്തത്തെ തുടർന്ന കിഴക്കേകോട്ടയിൽ വൻ ​ഗതാ​ഗത കുരുക്കാണ് അനുഭവപ്പെടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News