കണ്ണൂരില്‍ യെദ്യൂരപ്പയെ തടഞ്ഞ അഞ്ചുപേര്‍ അറസ്റ്റില്‍

അറസ്റ്റിലായത് മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ്.  

Last Updated : Dec 25, 2019, 03:35 PM IST
  • യെദ്യൂരപ്പയെ കണ്ണൂരില്‍ വച്ച് തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത അഞ്ചുപേര്‍ അറസ്റ്റില്‍.
  • അറസ്റ്റിലായത് മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ്.
  • ഈ അഞ്ചുപേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കണ്ണൂരില്‍ യെദ്യൂരപ്പയെ തടഞ്ഞ അഞ്ചുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി എസ്.യെദ്യൂരപ്പയെ കണ്ണൂരില്‍ വച്ച് തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത അഞ്ചുപേര്‍ അറസ്റ്റില്‍. 

അറസ്റ്റിലായത് മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ്. ഈ അഞ്ചുപേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

യദ്യൂരപ്പയുടെ വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കടന്നപ്പള്ളിയിലെ ജിതിന്‍, പെരിങ്ങോത്തെ അഖില്‍, തളിപ്പറമ്പിലെ ഷിബിന്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പഴയങ്ങാടിയിലെ ജിജേഷ്, മാടായിയിലെ സനില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ ഇന്നലെ രാത്രിയോടെ റിമാന്‍ഡ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് 12:40 ഓടെയാണ് പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ വച്ച് യെദ്യൂരപ്പ സഞ്ചരിച്ച വാഹനവ്യൂഹത്തെ 25 ലധികം വരുന്ന സംഘം തടഞ്ഞത്.  മാടായിക്കാവില്‍ ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. പഴയങ്ങാടിയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. 

പൊലീസ് ഇവരെ പിടിച്ചുമാറ്റുന്നതിനിടെ അപ്രതീക്ഷിതമായി മുപ്പതോളം എസ്എഫ്‌ഐ പ്രവര്‍ത്തകരെത്തുകയും വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് കണ്ണൂരില്‍ തങ്ങാനുള്ള തീരുമാനം മാറ്റി ഇന്നലെതന്നെ മംഗലാപുരത്തേക്ക് യെദ്യൂരപ്പ തിരിച്ചു.

Also read: യെദ്യൂരപ്പക്കെതിരെ കണ്ണൂരിലും അക്രമം
 

Trending News