വണ്ടിപ്പെരിയാറിൽ ജന വാസ മേഖലയിൽ പുലി? ഒടുവിൽ കൂട് സ്ഥാപിച്ച് വനം വകുപ്പ്

നേരത്തെ മൂങ്കലാറിൽ നിന്നും ആട്, നായ തുടങ്ങിയ വളർത്തു മൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് പതിവായിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 06:53 PM IST
  • പല തവണ തോട്ടം തൊഴിലാളികൾ പുലിയെ നേരിട്ട് കണ്ടു
  • പുലിയുടെ സാനിധ്യം മൂലം തോട്ടങ്ങളിൽ ജോലിയ്ക് പോകാൻ പോലും തൊഴിലാളികൾ ഭയപ്പെട്ടിരുന്നു
  • മേഖലയിൽ സന്ദർശനം നടത്തിയതല്ലാതെ വനം വകുപ്പ് തുടർ നടപടികൾ സ്വികരിച്ചിരുന്നില്ല
വണ്ടിപ്പെരിയാറിൽ  ജന വാസ മേഖലയിൽ പുലി? ഒടുവിൽ കൂട് സ്ഥാപിച്ച്  വനം വകുപ്പ്

ഇടുക്കി: വണ്ടിപ്പെരിയാറിൽ  ജന വാസ മേഖലയിൽ ഇറങ്ങിയ പുലിയെ  പിടികുടാൻ  കൂട്  സ്ഥാപിച്ചു. ആറു മാസത്തിൽ അധികമായി വണ്ടിപെരിയാർ മൂങ്കലാർ മേഖലയിൽ പുലിയുടെ സാന്നിധ്യം  ഉണ്ട്. നിരവധി വളർത്ത് മൃഗങ്ങളെയും പുലി  ആക്രമിച്ചു കൊലപെടുത്തിയിരുന്നു. 

നേരത്തെ മൂങ്കലാറിൽ നിന്നും ആട്, നായ തുടങ്ങിയ വളർത്തു മൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് പതിവായിരുന്നു. പല തവണ തോട്ടം തൊഴിലാളികൾ പുലിയെ നേരിട്ട് കണ്ടു. പുലിയുടെ സാനിധ്യം മൂലം തോട്ടങ്ങളിൽ ജോലിയ്ക് പോകാൻ പോലും തൊഴിലാളികൾ ഭയപ്പെട്ടിരുന്നു. 

പല  തവണ പുലിയുടെ സാനിധ്യം അറിയിച്ചെങ്കിലും മേഖലയിൽ സന്ദർശനം നടത്തിയതല്ലാതെ  വനം വകുപ്പ് തുടർ നടപടികൾ സ്വികരിച്ചിരുന്നില്ല.  തുടർന്ന് ജനരോക്ഷം ശക്തമായത്തോടെയാണ് മേഖലയിൽ കാമറ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചത്. തുടർന്നാണ് നിലവിൽ കൂട് സ്ഥാപിച്ചിയ്ക്കുന്നത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News