''കിഫ്ബി വിജ്ഞാപനം പിന്‍വലിക്കണം"

കിഫ്ബിയില്‍ ഭീമമായ ദിവസക്കൂലിക്ക് ഉപദേശകരെ നിയമിക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്ന് 

Last Updated : May 3, 2020, 08:32 PM IST
''കിഫ്ബി വിജ്ഞാപനം പിന്‍വലിക്കണം"

തിരുവനന്തപുരം:കിഫ്ബിയില്‍ ഭീമമായ ദിവസക്കൂലിക്ക് ഉപദേശകരെ നിയമിക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്ന് 
ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ യാതൊരു യുക്തിയുമില്ലാതെ പ്രതിദിനം 10000, 6000, 4000, 2500 രൂപാ ക്രമത്തില്‍ സീനിയര്‍ പ്രൊജക്റ്റ്‌ അഡ്വൈസര്‍, പ്രൊജക്റ്റ്‌ അഡ്വൈസ ര്‍, സീനിയര്‍ ടെക്നിക്കല്‍ അഡ്വൈസര്‍, ജൂനിയ ര്‍ പ്രൊജക്റ്റ്‌ അഡ്വൈസ ര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കൊവിഡ് ദുരന്തം മൂര്‍ദ്ധന്യത്തി ല്‍ നിന്ന ഏപ്രില്‍ 15ന് സര്‍ക്കാ ര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇപ്പോള്‍ത്തന്നെ വ ന്‍ ശമ്പളത്തിലാണ് കിഫ്ബിയി ല്‍ നിയമനങ്ങള്‍ നടന്നിരിക്കുന്നത്. 
കിഫ്ബി സി.ഇ.ഒ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന് മൂന്നു ലക്ഷത്തിലധികം രൂപയാണ് മാസ ശമ്പളം. 
ചീഫ് പ്രോജക്റ്റ് എക്സാമിനര്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് മാസ ശമ്പളം.  
കോവിഡ് മൂലം വാഹന നികുതി, ഇന്ധന സെസ്സ് എന്നിവ എന്‍പത് ശതമാനത്തോളം കുറയുകയും പ്രവാസി ചിട്ടി അനിശ്ചിതത്വത്തിലാകുകയും 
ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കിഫ്ബി എടുത്ത വായ്പ്പയും പലിശയും പോലും തിരിച്ചടക്കാനാകാതെ ബുദ്ധിമുട്ടുമ്പോഴാണ് 
ഇഷ്ടക്കാരെ തിരികിക്കയറ്റാനായി ഈ നീക്കം സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് അദ്ധേഹം ആരോപിച്ചു.

കണക്കുകള്‍ പരിശോധിക്കാ ന്‍ സി.എ.ജി. യെ പ്പോലും അനുവദിക്കാതെ ഗുരുതരമായ ധൂര്‍ത്തും തട്ടിപ്പുമാണ് കിഫ്ബിയി ല്‍ നടക്കുന്നത്. 
തട്ടിപ്പുകള്‍ക്കെതിരെ പ്രതികരിക്കുന്നവരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കാന്‍ ധനമന്ത്രിയുടെ ഒത്താശയോടു കൂടി സൈബര്‍ പടയെ 
രംഗത്തിറക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം പോലും പിടിച്ചെടുക്കുന്ന 
സര്‍ക്കാര്‍, കിഫ്ബിയുടെ പേരില്‍ നടത്തുന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

Trending News