കോയമ്പത്തൂര്‍ വാഹനാപകടം: ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.  

Last Updated : Dec 27, 2019, 12:22 PM IST
കോയമ്പത്തൂര്‍ വാഹനാപകടം: ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

കോയമ്പത്തൂര്‍: കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. 

വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.

നല്ലേപ്പിള്ളി വാരിയത്ത്കാട് ഗംഗാധരന്‍റെ മകന്‍ രമേശ്, രമേശിന്‍റെ മകന്‍ ആദിഷ്, ഇവരുടെ ബന്ധു മീര, മീരയുടെ മകന്‍ ഋഷികേഷ് എന്നിവരാണ്‌ മരിച്ചത്.

കൂടാതെ അപകടത്തില്‍ പരിക്കേറ്റ ആതിര, നിരഞ്ജന, വിപിന്‍ദാസ് എന്നിവരും ബന്ധുക്കളാണ്. അപകടത്തില്‍ ഡ്രൈവര്‍ രാജനും പരിക്കേറ്റു. ഇവര്‍ ഇപ്പോള്‍ സുന്ദരപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടമുണ്ടായത് ഇന്നലെ രാത്രിയാണ്‌. കോയമ്പത്തൂര്‍ പോത്തനൂര്‍ മെയിന്‍ റോഡില്‍ രാത്രി പത്തുമണിയ്ക്കായിരുന്നു അപകടം നടന്നത്. പാലക്കാട് നിന്നും പോവുകയായിരുന്ന കാറും സേലം ഭാഗത്തു നിന്നും വന്ന ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

അപകടത്തില്‍ പരിക്കേറ്റ വിപിന്‍‌ദാസ് സിംഗപൂരില്‍ എഞ്ചിനീയറാണ്. നാട്ടിലെത്തിയ ഇവരെ തിരിച്ച് സിംഗപൂരിലേയ്ക്ക് യാത്ര അയക്കാന്‍ വേണ്ടി സഹോദരന്‍ രമേശ്‌ മക്കളുമായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. 

ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. മരിച്ചവരുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്കുശേഷം വീട്ടില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Trending News