റോഡ് പണിയുടെ പേരിൽ വീടിന്റെ ഗേറ്റും മതിലും അനുവാദമില്ലാതെ പൊളിച്ചുമാറ്റി

വീട്ടുകാർ ആരുമില്ലാത്ത സമയത്തായിരുന്നു മതിലും ഗേറ്റും തകർത്തത്. മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് വിനോദിന്‍റെ വീടിന്‍റെ മതിലിൽ ഇടിച്ചു മാറ്റി സ്ഥലം എടുത്തിരുന്നു. പിന്നീട് ഇവിടെ റോഡ് വീതി കൂട്ടുകയും, ഓടനിർമ്മിച്ച്  സ്ലാബ് ഇട്ടശേഷം റോഡിൽ ടാറ് ഇടുകയും ചെയ്തു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 27, 2022, 10:46 AM IST
  • പാറശാല ഒന്നാം റീച്ച് മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഉടമയുടെ അനുവാദമില്ലാതെ മതിലും ഗേറ്റും കരാറുകാർ പൊളിച്ചുനീക്കിയത്.
  • വീട്ടുകാർ ആരുമില്ലാത്ത സമയത്തായിരുന്നു മതിലും ഗേറ്റും തകർത്തത്.
  • മതിൽ ഇടിക്കുന്നതിന് അനുവാദം വാങ്ങുകയോ അറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ലെന്ന് വീട്ടുടമ പറയുന്നു.
റോഡ് പണിയുടെ പേരിൽ വീടിന്റെ ഗേറ്റും മതിലും അനുവാദമില്ലാതെ പൊളിച്ചുമാറ്റി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉടമയുടെ അനുവാദമില്ലാതെ മതിൽലും, ഗേറ്റും പൊളിച്ച് മാറ്റിയതായി പരാതി. യാതൊരു മുന്നറിയിപ്പും ഇല്ലാതെ റോഡ് നിർമ്മാണ കരാറുകാർ നടത്തിയ ഈ അതിക്രമത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് വീട്ടുടമ.

പാറശാല ഒന്നാം റീച്ച് മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഉടമയുടെ അനുവാദമില്ലാതെ മതിലും ഗേറ്റും കരാറുകാർ പൊളിച്ചുനീക്കിയത്. വെള്ളറട സ്വദേശി വിനോദിന്‍റെ മതിലും ഗേറ്റുമാണ് കരാറുകാർ ജെസിബി ഉപയോഗിച്ച് പൊളിച്ചത്. അയൽക്കാരനായ സജിയുടെ മതിലും ഇത്തരത്തിൽ പൊളിച്ചു നീക്കി. 

Read Also: കേരളത്തിലെ ഏറ്റവും വലിയ ആകാശ പാത ഉടൻ തുറക്കും

വീട്ടുകാർ ആരുമില്ലാത്ത സമയത്തായിരുന്നു മതിലും ഗേറ്റും തകർത്തത്. മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് വിനോദിന്‍റെ വീടിന്‍റെ മതിലിൽ ഇടിച്ചു മാറ്റി സ്ഥലം എടുത്തിരുന്നു. പിന്നീട് ഇവിടെ റോഡ് വീതി കൂട്ടുകയും, ഓടനിർമ്മിച്ച്  സ്ലാബ് ഇട്ടശേഷം റോഡിൽ ടാറ് ഇടുകയും ചെയ്തു. 

റോഡിന്‍റെ നിർമ്മാണ പുരോഗതികൾ നടക്കുന്ന സമയത്ത് പറഞ്ഞിരുന്ന കരാർപ്രകാരം മതിലും ഗേറ്റും പുനഃസ്ഥാപിച്ചു നൽകാമെന്നാണ് എന്നാൽ കാലതാമസം നേരിടുന്നത് കണക്കിലെടുത്ത് വിനോദ് സ്വന്തം ചെലവിൽ തന്നെ സ്ലാബ് ഇട്ട് മതിലും ഗേറ്റും പുനഃസ്ഥാപിച്ചു. 

Read Also: Tata Elxsi : കിൻഫ്ര പാർക്കിൽ ടാറ്റ എലെക്സി; 4,000ത്തോളം തൊഴിൽ ലഭിക്കുമെന്ന് മുഖ്യമന്ത്രി

മതിലിന്‍റെയും  ഗേറ്റിന്‍റെയും  നിർമ്മാണ  പുരോഗതികൾ കണ്ട് ബോധ്യപ്പെട്ട പിഡബ്ല്യുഡി അധികൃതപോലും  തർക്കം ഉന്നയിക്കാത്ത സ്ഥലത്താണ് കരാറുകാര്‍ അതിക്രമം നടത്തിയത് എന്നാണ് വിനോദിന്‍റെ പരാതി. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ, വീട്ടുകാർ ഇല്ലാത്ത സമയം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മതിൽ തകർത്തതിന് കരാറുകാരന് എതിരെ വെള്ളറട പോലീസിൽ വിനോദ് പരാതി നൽകിയിട്ടുണ്ട്. 

മതിൽ ഇടിക്കുന്നതിന് അനുവാദം വാങ്ങുകയോ അറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ലെന്ന് വീട്ടുടമ പറയുന്നു. ശേഷം മതിൽ പൊളിച്ചതിന്റെ വിശദീകരണം നൽകാനും കരാറുകാർ വീട്ടുടമയോട് വിശദീകരിച്ചിട്ടുമിവല്ല. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ കരാറുകാർ ഇതുവരെ തയ്യാറായിട്ടില്ല.

Read Also: POCSO: പോക്‌സോ നിരീക്ഷണ സംവിധാനം, വിദഗ്ധ നിർദ്ദേശങ്ങൾ സ്വീകരിച്ച് കൂടിയാലോചനാ യോഗം

വികസന പ്രവർത്തനങ്ങൾക്ക് തങ്ങൾ എതിരല്ലെന്നും ഏത് വികസനപ്രവർത്തനങ്ങളുമായും സഹകരിക്കാൻ തയ്യാറാണെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രവർത്തികൾ നാടിന്റെ വികസന പ്രവർത്തികളിലുള്ള വിശ്വാസം നാട്ടുകാർക്ക് നഷ്ടപ്പെടുത്തുമെന്നും സമീപവാസികൾ പറയുന്നു. 

നിർമ്മിച്ച മതിൽ പൊളിച്ചുമാറ്റിയതിൽ തക്കതായ നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ട്. അത് നൽകിയില്ലെങ്കിൽ അതിനായുള്ള നിയമ നടപടി സ്വീകരിക്കുമെന്നും ഉടമ പറയുന്നു. അതിന് മുന്നോടിയായാണ് പോലീസിൽ പരാതി നൽകിയത്. കരാറുകാരുടെ പ്രവൃത്തിയിൽ നാട്ടുകാർക്കും അമർഷമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.‌

Trending News