Kochi: സംസ്ഥാനത്ത് സ്വര്‍ണ വിപണി വീണ്ടും മന്ദതയില്‍, ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്...
സ്വര്‍ണവിലയില്‍ ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാന് കുറവ് രേഖപ്പെടുത്തിയത്. ഇതോടെ ചൊവ്വാഴ്ച സ്വര്‍ണവില (Gold rate) പവന് 33,520 രൂപയും ഗ്രാമിന് 4,190 രൂപയുമായി.
ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം മാര്‍ച്ച് അഞ്ചിനായിരുന്നു രേഖപ്പെടുത്തിയത്. പവന് 33,160 രൂപയായിരുന്നു അത്. ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയുമായിരുന്നു.
ആഗോള വിപണിയിലെ മാറ്റങ്ങളാണ് ഇന്ത്യന്‍ സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ന് ദേശീയ വിപണിയിലും സ്വര്‍ണവില കുറവാണ് രേഖപ്പെടുത്തിയത്.
Also read: Sovereign Gold Bond: മാർക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനുള്ള സുവർണ്ണാവസരം!
അതേസമയം, സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം തുടരുമെങ്കിലും വില കുറവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ സമയമാണ് ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.