Gold price: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

കേരളത്തിൽ സ്വർണ വില  (Gold price) ഇന്ന് കുത്തനെ ഇടിഞ്ഞു.   ഇന്ന് സ്വർണത്തിന് കഴിഞ്ഞ രണ്ടര മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയാണ്  രേഖപ്പെടുത്തിയത്. 

Last Updated : Sep 24, 2020, 08:21 PM IST
  • കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു.
  • ഇന്ന് സ്വർണത്തിന് കഴിഞ്ഞ രണ്ടര മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയാണ് രേഖപ്പെടുത്തിയത്.
  • പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയ്ക്കാണ് ഇന്ന് വ്യാപാരം വ്യാപാരം പുരോഗമിക്കുന്നത്.
Gold price: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്,   രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

kochi: കേരളത്തിൽ സ്വർണ വില  (Gold price) ഇന്ന് കുത്തനെ ഇടിഞ്ഞു.   ഇന്ന് സ്വർണത്തിന് കഴിഞ്ഞ രണ്ടര മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയാണ്  രേഖപ്പെടുത്തിയത്. 

പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,590 രൂപയാണ് ഇന്നത്തെ വില.  തുട‍ർച്ചയായ നാലാം ദിവസമാണ്  സ്വ‍ർണ വില (Gold rate)  കുറയുന്നത്. 

ആഗോള വിപണി ആഗോള വിപണികളിലും ഇന്ന് സ്വർണവില കുറഞ്ഞു.    അതും കഴിഞ്ഞ മാസം ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് ഉയരങ്ങള്‍ കീഴടക്കിയതിന് പിന്നാലെയാണ് സ്വര്‍ണ വില കുറയുന്നത്.  മാന്ദ്യത്തിന്‍റെ  സമയത്ത് സ്വര്‍ണ വില കുതിച്ചുയരുന്നതാണ് പതിവ്. 

ആഗോള വിപണി ആഗോള വിപണിയിലെ വിലയിടിവ് തന്നെ ആണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്.  ഇപ്പോഴത്തെ സ്വര്‍ണ വില ഇടിവിനുള്ള പ്രധാന കാരണം ഡോളര്‍ തന്നെ ആണ്. പെട്ടെന്നുള്ള ഡോളറിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ് നിക്ഷേപകരില്‍ ചാഞ്ചാട്ടം ഉണ്ടാക്കിയിട്ടുണ്ട്. അതാണ് സ്വര്‍ണ വിപണിയിലും   പ്രകടമായിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. 

സ്വര്‍ണവില കുത്തനെ വര്‍ധിക്കുമെന്ന ആശങ്ക നിലനില്‍ക്കവെയാണ് ആഗസ്റ്റ് ആദ്യവാരം 42,000ത്തിലേക്ക് ഉയര്‍ന്നത്. വീണ്ടും ഉയരുമെന്നും 50,000 വരെ എത്തുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഉയര്‍ന്നില്ല. പകരം വില കുറയുകയായിരുന്നു. 

Also read: Gold price രണ്ട് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍, വരും ദിവസങ്ങളില്‍ വില കുറയാന്‍ സാധ്യത

സ്വര്‍ണ വിലയിടിയുന്നത് വിവാഹ ആവശ്യങ്ങള്‍ക്ക് കാത്തിരിക്കുന്നവര്‍ക്ക്  ഏറെ ആശ്വാസമാണ്.  ഇനിയും സ്വര്‍ണ വില കുറയുമെന്ന സൂചനകള്‍ പുറത്തു വരുന്നുണ്ട്.   സ്വർണ വില കുറഞ്ഞതോടെ വിൽപ്പനയിൽ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

 

Trending News