Kochi: സ്വര്‍ണവിലയില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും ഇടിവ്. ഇന്ന് പവന് (8 ഗ്രാം) 72 രൂപയാണ് കുറഞ്ഞത്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വിപണിയില്‍ 4,495 രൂപയാണ് രേഖപ്പെടുത്തിയത്. പവന് (8 ഗ്രാം) സ്വര്‍ണത്തിന് 35,960 രൂപയും 10 ഗ്രാമിന് 44,950 രൂപയുമാണ് വിപണി നിരക്ക്.
അതേസമയം, കഴിഞ്ഞ 23, 24 തിയതികളില്‍ സ്വര്‍ണ വിപണി വന്‍ ഇടിവ് നേരിട്ടിരുന്നു. രണ്ട് ദിവസങ്ങളിലായി ഗ്രാമിന് 104 രൂപയാണ് കുറഞ്ഞത്. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണ വിപണിയില്‍ ഉണര്‍വ് കാട്ടിയിരുന്നു. ഗ്രാമിന് 35 രൂപയാണ് ഈ ദിവസങ്ങളില്‍ വര്‍ദ്ധിച്ചത്.
സ്വര്‍ണ വിപണിയില്‍ (Gold Rate) നേരിയ വര്‍ദ്ധനവ് ആണ് കഴിഞ്ഞ 19 വരെ രേഖപ്പെടുത്തിയത്. എന്നാല്‍, നവംബര്‍ 20ന് ഗ്രാമിന് 25 രൂപയുടെ കുറവ് ഉണ്ടായശേഷം സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. പിന്നീട് 23 നാണ് ഗ്രാമിന് 39 രൂപ കുറഞ്ഞത്.
അടിയന്തിര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനും സാധിക്കും എന്താണ് സ്വര്‍ണം നമ്മുടെ പ്രിയപ്പെട്ട നിക്ഷേപമായി മാറാനുള്ള പ്രധാന കാരണം. അതിനാല്‍ തന്നെ മലയാളികള്‍ക്ക് ഓരോ ദിവസത്തേയും സ്വര്‍ണവില അറിയാനുള്ള ആകാംഷയും ഉണ്ട്.
എന്നാല്‍, രാജ്യത്ത് സ്വര്‍ണം സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വന്നിരിയ്ക്കുന്നതിനാല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. വിപണി വിലയില്‍ GST, പണിക്കൂലി എന്നിവ ഉള്‍പ്പെടില്ല. കൂടാതെ, പല സ്വര്‍ണ വ്യാപാരികളും ഈടാക്കുന്ന വിലയില്‍ വുത്യാസം ഉള്ളതിനാല്‍ മാര്‍ക്കറ്റ് വില അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
കൂടാതെ ആഭരണം വാങ്ങുമ്പോള്‍ HallMark ഉള്ള സ്വര്‍ണം തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വര്‍ണം മാത്രമേ വിൽക്കാവൂ എന്ന് നിയമം ഉണ്ട്. സ്വർണത്തിന്‍റെ ഗുണമേന്മയിലുള്ള ഉറപ്പാണ് HallMark മുദ്ര ഉപഭോക്താവിന് നല്‍കുന്നത്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...