തൃശൂർ: തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ വൈകി. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ട്രെയിൻ പാളം തെറ്റിയത്. ഷൊർണൂർ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോയ ഗുഡ്സ് ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്.
എഞ്ചിൻ ഉള്‍പ്പെടെയുള്ള മുൻഭാഗമാണ് പാളം തെറ്റിയത്. പുതുക്കാട്-നെല്ലായി സ്റ്റേഷനുകൾക്ക് ഇടയിലാണ് ട്രെയിൻ പാളം തെറ്റിയത്. ഇരുമ്പനം ബിപിസിഎല്ലിൽ ഇന്ധനം നിറയ്ക്കാൻ പോയ ട്രെയിനാണ് പാളം തെറ്റിയത്. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഒരു ട്രാക്കിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. ജനശതാബ്ദി, വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകൾ വൈകുമെന്നാണ് സൂചന. ട്രെയിനുകൾ റദ്ദാക്കേണ്ടിവരില്ലെന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നത്. കേരള എക്‌സ്പ്രസ് ഒറ്റപ്പാലത്തും ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി മാന്നാനൂരിലും വേണാട് എക്‌സ്പ്രസ് ഷൊര്‍ണൂരിലും നിര്‍ത്തിയിരിക്കുകയാണ്. നിലമ്പൂര്‍ - കോട്ടയം ട്രെയിന്‍ യാത്ര പുറപ്പെട്ടില്ല. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരില്‍ നിര്‍ത്തിയിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...