ആദ്യകാല പ്രണയത്തെയും വിവാഹാഭ്യര്‍ത്ഥനകളെയും കുറിച്ച് മനസ് തുറന്ന് വിപ്ലവ നായിക കെ. ആര്‍. ഗൗരിയമ്മ.
എകെജി തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും മരിക്കുന്നവരെ ആ ഇഷ്ടം തുടര്‍ന്നുവെന്നുമാണ് ഗൗരിയമ്മ പറയുന്നത്.
പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നു എകെജിയുടെ വിവാഹ ബന്ധമെന്നും അതിന് വേണ്ടിയാണ് ആലോചന നടത്തിയതെന്നും ഗൗരിയമ്മ പറയുന്നു.
സുഖമില്ലാതെ കിടക്കുന്ന തന്നെ വന്നു കാണണമെന്ന് സുശീലയോട് ഒരിക്കല്‍ അദ്ദേഹം പറഞ്ഞെങ്കിലും അവര്‍ വന്നില്ല.
പാര്‍ലമെന്‍റ് സമ്മേളനത്തിന് ശേഷം ഇരുവരും കാണാന്‍ വന്നപ്പോള്‍ സുശീല മുന്‍പ് വന്നില്ലെന്ന് എകെജി മനസിലാക്കുകയും അവരെ വഴക്ക് പറയുകയും ചെയ്തു.
പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഒരു പ്രത്യേക അഭിമുഖത്തിലാണ് ഗൗരിയമ്മ തന്‍റെ ചെറുപ്പകാലം ഓര്‍ത്തെടുത്തത്. കൂടാതെ, പ്രശസ്ത കവി ചങ്ങമ്പുഴയും തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്ന് ഗൗരിയമ്മ പറയുന്നു.
എന്നാല്‍, മറ്റൊരാളെ പ്രണയിച്ചിരുന്ന താന്‍ ചങ്ങമ്പുഴയുടെ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. പാലക്കാട്ടുകാരനായ രാജനെന്ന ആളെയായിരുന്നു ഗൗരിയമ്മ സ്നേഹിച്ചിരുന്നത്.
പിന്നാലെ നടന്ന രാജനെ ആദ്യം പേടിയായിരുന്നുവെന്നും പിന്നീട് ആ പേടി പ്രണയമായി വളര്‍ന്നപ്പോള്‍ അദ്ദേഹത്തെ തിരക്കിയെങ്കിലും മരിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്- ഗൗരിയമ്മ പറയുന്നു.