സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ​ തുടരുകയാണ്.  

Last Updated : Jul 29, 2020, 08:03 AM IST
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത,  വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ​ തുടരുകയാണ്.  

ഇന്നും  നാളെയും  സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്  മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ അലേർട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
 
ഇന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും നാളെ ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അലേർട്ട്  പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളില്‍  യെ​ല്ലോ അലേർട്ട് പ്ര​ഖ്യാ​പി​ച്ചു.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, ശക്തമായ കാറ്റിനും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കർശന മുന്നറിയിപ്പുണ്ട്.

More Stories

Trending News