സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്....

  സംസ്ഥാനത്ത് ഞായറാഴ്ച ശക്തമായ മഴയ്ക്കുസാധ്യതയെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് .. 

Last Updated : Jun 7, 2020, 06:52 AM IST
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്....

തിരുവനന്തപുരം:  സംസ്ഥാനത്ത് ഞായറാഴ്ച ശക്തമായ മഴയ്ക്കുസാധ്യതയെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് .. 

കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍    7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച  കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലും ബുധനാഴ്ച ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ട്  പ്രഖ്യാപിച്ചു.

കൂടാതെ,  ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 വരെ മില്ലീമീറ്റര്‍ മഴലഭിക്കുമെന്നാണ് പ്രവചനം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

More Stories

Trending News