കനത്തമഴ: പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നാളെ

നാളെ വൈകിട്ടുവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ അറിയിച്ചു.

Last Updated : Aug 10, 2018, 04:21 PM IST
കനത്തമഴ: പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ്‌ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

നാളെ വൈകിട്ടുവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം നാളെ രാവിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

അതേസമയം കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 27 ആയി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍.

തെന്മല ഡാമും തുറന്നു

കൊല്ലം ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തെന്മല ഡാമിന്റെ മൂന്ന്‍ ഷട്ടറുകളും തുറന്നു. ഇതിനെ തുടര്‍ന്ന് കല്ലടയാറിന്‍റെ ഇരുകരകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 105 സെ.മീ ആണ് ഷട്ടര്‍ ഉയര്‍ത്തിയത്.

Trending News