എഡിജിപിയുടെ മകള്‍ എന്തിന് അറസ്റ്റ് ഭയപ്പെടണം? തിരിച്ചടിച്ച് ഹൈക്കോടതി

അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. എഡിജിപിയുടെ മകള്‍ എന്തിന് അറസ്റ്റ് ഭയപ്പെടണമെന്ന് ഹൈക്കോടതി ചോദിച്ചു. മാത്രമല്ല കോടതിയുടെ ഭാഗത്തുനിന്ന് 'സംരക്ഷണം' വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Last Updated : Jul 5, 2018, 03:28 PM IST
എഡിജിപിയുടെ മകള്‍ എന്തിന് അറസ്റ്റ് ഭയപ്പെടണം? തിരിച്ചടിച്ച് ഹൈക്കോടതി

കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്കറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ സ്നിഗ്ദ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. എഡിജിപിയുടെ മകള്‍ എന്തിന് അറസ്റ്റ് ഭയപ്പെടണമെന്ന് ഹൈക്കോടതി ചോദിച്ചു. മാത്രമല്ല കോടതിയുടെ ഭാഗത്തുനിന്ന് 'സംരക്ഷണം' വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പൊലീസ് ഡ്രൈവര്‍ ഗവാസ്കറിനെ വാഹനത്തിന്‍റെ പിന്നിലെ വാതില്‍ തുറന്നാണ് മര്‍ദ്ദിച്ചതെന്നും കോടതി നിരീക്ഷിച്ചു.

ഇരയായ തന്നെയാണ് കേസില്‍ പ്രതിയാക്കിയിട്ടുള്ളതെന്നും താന്‍ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് സുധേഷ് കുമാറിന്‍റെ മകള്‍ സ്നിഗ്ദ്ധ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഗവാസ്കര്‍ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും തന്‍റെ കാലിലൂടെ കാര്‍ കയറ്റിയിറക്കിയെന്നും മകള്‍ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Trending News