ആര്യനാട് വീട്ടിൽ തീപിടിത്തം; അയൽവാസി തീയിട്ടതെന്ന് ആരോപണം

അയൽവാസി ഉണ്ണി എന്ന ആളാണ് തീയട്ടതെന്ന് വീട്ടുടമ മണികുട്ടൻ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 1, 2024, 10:57 PM IST
  • ഉച്ചക്ക് ഒരു മണിയോടെ ഉണ്ണി ആക്രമിക്കയായിരുന്നുവെന്നാണ് ഇവർ വ്യക്തമാക്കുന്നത്
  • തുടർന്ന് പോലീസിൽ പരാതി നൽകാൻ ആര്യനാട് സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് വീടിന് തീപിടിച്ചതായി അറിയുന്നത്
ആര്യനാട് വീട്ടിൽ തീപിടിത്തം; അയൽവാസി തീയിട്ടതെന്ന് ആരോപണം

ആര്യനാട് വീടിന് തീപിടിച്ചു. കൊക്കോട്ടേല കണിയംവിളാകത്ത് മണിക്കുട്ടൻ്റെ വീടാണ് തീ പിടിച്ചത്. അയൽവാസി ഉണ്ണി എന്ന ആളാണ് തീയട്ടതെന്ന് വീട്ടുടമ മണികുട്ടൻ പറയുന്നു.

Add Zee News as a Preferred Source

ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ണി വീട്ടിൽ എത്തി വാറ്റുപകരണങ്ങൾ എടുത്ത് മാറ്റിയെന്ന് ആരോപിച്ചാണ് ഭാര്യയെയും മകളെയും  മർദ്ദിക്കുകയും ഇത് എതിർത്ത മണികുട്ടനെ കൈയിൽ ഇട്ടിരുന്ന ഇരുമ്പ് വള കൊണ്ട് ഇടത് നെറ്റിയിൽ ഇടിച്ചു പൊട്ടിക്കുകയും ആയിരുന്നു.

തലയിൽ അഞ്ച് സ്റ്റിച്ച് ഉണ്ട്. ഉച്ചക്ക് ഒരു മണിയോടെ ഉണ്ണി ആക്രമിക്കയായിരുന്നുവെന്നാണ് ഇവർ വ്യക്തമാക്കുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകാൻ ആര്യനാട് സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് വീടിന് തീപിടിച്ചതായി അറിയുന്നത്.

റോഡിൽ നിന്നും 500 മീറ്റർ ഉള്ളിലാണ് വീട്. പോലീസ് സംഘമാണ് ആദ്യം വീട്ടിലേക്ക് എത്തിയത്. ഉടമയ്ക്ക് സ്വന്തമായി കിണർ ഇല്ലാത്തതിനാൽ അകലെ നിന്നും വെള്ളം എത്തിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Trending News