കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രശാന്തിനെ കേസിന്റെ ഭാഗമാക്കില്ലെന്ന് അന്വേഷണ സംഘം. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. പി.പി ദിവ്യയുടെ പ്രസംഗം മാത്രം കേസിന് അടിസ്ഥാനമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഗൂഢാലോചനയിലും കാര്യമായ അന്വേഷണമുണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് കുടുംബം. അതിനിടെ പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പറയാനുള്ളത് പാർട്ടി വേദികളിൽ പറയുമെന്നും പിപി ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തന്റേതെന്ന പേരിൽ പുറത്ത് വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും ദിവ്യ വ്യക്തമാക്കി.
ജയിലിൽ ആയിരിക്കെ പാർട്ടിയെടുത്ത നടപടി ഏകപക്ഷീയമാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നുമുള്ള അതൃപ്തി ദിവ്യ കഴിഞ്ഞ ദിവസം നേതാക്കളെ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഈ പ്രചരണങ്ങളെ തള്ളിക്കൊണ്ട് ദിവ്യ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.