MVD Kerala: നിങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് തടയാം; ജാഗ്രതാ നിര്‍ദേശവുമായി എംവിഡി

MVD warns miss use of vehicle numbers: കുട്ടിയെ തട്ടിക്കൊണ്ടു പോയ കാറിന്റെ നമ്പർ വ്യാജമാണെന്ന് എംവിഡി വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Nov 29, 2023, 03:44 PM IST
  • വെള്ള നിറമുള്ള സ്വിഫ്റ്റ് കാറിലാണ് പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
  • ഈ കാറിന്റെ നമ്പർ നിലമ്പൂരിലെ മറ്റൊരു കാറിന്റെ നമ്പറാണ്.
  • കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
MVD Kerala: നിങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് തടയാം; ജാഗ്രതാ നിര്‍ദേശവുമായി എംവിഡി

കൊച്ചി: കൊല്ലത്ത് ആറ് വയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് സ്ഥിരീകരിച്ച് മോട്ടോർ വാഹന വകുപ്പ്. വെള്ള നിറമുള്ള സ്വിഫ്റ്റ് കാറിലാണ് പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഈ കാറിന്റെ നമ്പർ നിലമ്പൂരിലെ മറ്റൊരു കാറിന്റെ നമ്പറാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇത്തരം വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്ന വാഹനങ്ങൾ പിടികൂടാൻ വാഹന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. 

മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂർ പരിധിയിൽ ഉണ്ട് എന്ന ഒരു വിവരം ലഭിച്ച സാഹര്യത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തുകയുണ്ടായി. സ്ഥലത്തെ ലോക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളിൽ നിന്നും വ്യക്തമായ കാര്യം, CCTV ദൃശ്യങ്ങളിൽ കണ്ട, കുറ്റം കൃത്യം ചെയ്യാൻ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറിൽ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്.. ഉടമസ്ഥരുടെ കൈവശം തന്നെ ! പക്ഷേ അവർ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ല എന്നതാണ്.

ALSO READ: അബി​ഗേലിനെ തട്ടിക്കൊണ്ടു പോയവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരും: മുഖ്യമന്ത്രി

അതൊരു വെള്ള സ്വിഫ്റ്റ് ഡിസയർ കാറാണ്....ഇതേ നവർ പ്ലേറ്റ് വെച്ചു ഇതേ പോലെ ഒരു കാർ മറ്റെവിടെയോ ഓടുന്നുണ്ട് എന്ന് വ്യക്തം. ആ വാഹന നമ്പർ ഉപയോഗിച്ചാണ് കുറ്റ കൃത്യം നടത്തിയത്.
1. വാഹന പരിശോധന നടത്തുന്ന സമയത്ത് ദയവായി ഉദ്യോഗസ്ഥരോട് സഹകരിക്കുക...ഇത്തരം വ്യാജനമ്പർ പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ളവാഹനങ്ങൾ പോലീസിന്റേയും മോട്ടോർ വാഹന വകുപ്പിന്റേയും  വാഹന പരിശോധനകളിൽ പെടാറുണ്ട്.
2.രാജ്യത്ത് 2019 ഏപ്രിൽ ഒന്നിന് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും  അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ (HSRP)ആണ് ഉള്ളത്. ദയവായി അത് ഇളക്കി മാറ്റുകയോ, പകരം ഫാൻസി നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുകയോ ചെയ്യരുത്.
3.വാഹനത്തിന്റെ നിറം അനധികൃതമായി മാറ്റുന്നത് കുറ്റകരം ആണ്.
(നിറം മാറ്റാൻ മുൻകൂർ അനുമതി വാങ്ങി  ചെയ്യാവുന്നതാണ്. )
4.നിരീക്ഷണ കാമറകൾ വഴി, നിങ്ങളുടെ കൈവശം ഇല്ലാത്ത , നിങ്ങൾക്ക് അറിയാത്ത ഒരു വാഹനത്തിൻ്റെ പിഴ നോട്ടീസ് നിങ്ങൾക്ക് ലഭിച്ചാൽ ഉടൻ തന്നെ അടുത്തുള്ള MVD/ പോലീസ് അധികാരികളുമായി ബന്ധപെടുക.കാരണം നിങ്ങളുടെ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു മറ്റൊരു വാഹനം ഓടുന്നുണ്ട് എന്ന് സാരം.
5. നിങ്ങളുടെ മൊബൈൽ നമ്പർ പരിവാഹൻ വെബ് സൈറ്റിലെ നിങ്ങളുടെ വാഹന വിവരങ്ങളുമായി ലിങ്ക് ചെയ്തു വെക്കാൻ ശ്രദ്ധിക്കുക.നിങ്ങളുടെ ആ മൊബൈൽ നമ്പരിൽ ലഭ്യമാകുന്ന OTP ഇല്ലാതെ പ്രസ്തുത വാഹനം മറ്റൊരാൾക്ക് വിൽക്കാൻ സാധിക്കില്ല എന്നതു കൂടാതെ, വാഹനം മോഷ്ടിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്ന പക്ഷം നിയമപാലകർക്ക് വാഹന ഉടമയുമായി ഉടനടി ബന്ധപ്പെടുന്നതിന് സൗകര്യപ്പെടുകയും ചെയ്യും. (പരിവാഹൻ വെബ്സൈറ്റിലൂടെ മൊബൈൽ നമ്പർ update ചെയ്യാവുന്നതാണ്.)
6.വാഹനത്തിൽ fastag വെക്കുക... ഏതൊക്കെ toll plaza വഴി വാഹനം കടന്നു പോയി എന്ന് നിങ്ങൾക്ക് എസ്.എം.എസ് വഴി അറിയാൻ സാധിക്കും .
7.വാഹന പരിശോധനാ സ്ഥലം, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള ക്യാമറകൾ വെച്ചിട്ടുള്ളസ്ഥലം, എന്നിവ മുൻകൂട്ടി അറിയുന്നതിനുള്ള ആപ്പുകൾ ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്നവരേയും രക്ഷപ്പെടാൻ സഹായിക്കാറുണ്ട് എന്നത് പൊതുസമൂഹം കൂടിബോധ്യപ്പെടേണ്ട വസ്തുതയാണ്. 
കുട്ടിയെ തിരികെ ലഭിച്ചതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 
സുരക്ഷിതമാകട്ടെ നമ്മുടെ റോഡുകൾ, സുരക്ഷിതരാകട്ടെ നമ്മുടെ കുട്ടികൾ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News