Kerala COVID Situation : ഞായറാഴ്ച Triple Lockdown, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ സാധ്യത

Kerala COVID Situation - ഈ ഞായറാഴ്ച മുതലാണ് ട്രിപ്പിള്‍ ലോക്ഡൗൺ നിയന്ത്രണങ്ങള്‍ കേരളത്തിൽ ഏർപ്പെടുത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 27, 2021, 05:49 PM IST
  • ഓഗസ്റ്റ് 24ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
  • ഈ ഞായറാഴ്ച മുതലാണ് ട്രിപ്പിള്‍ ലോക്ഡൗൺ നിയന്ത്രണങ്ങള്‍ കേരളത്തിൽ ഏർപ്പെടുത്തുന്നത്.
  • നേരത്തെ വാരാന്ത്യ ലോക്ഡൗണായിരുന്നെങ്കിൽ അത് പിന്നീട് TPR 10 ശതമാനത്തിന് താഴെയെത്തിയപ്പോൾ നിയന്ത്രണം ഞാഴറാഴ്ചത്തേക്ക് മാത്രമായി ഒതുക്കിയിരുന്നു
  • ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ പൊതുഗതാഗതം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കും.
Kerala COVID Situation : ഞായറാഴ്ച Triple Lockdown, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ സാധ്യത

Thiruvananthapuram : കോവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും മുതൽ ഞായറാഴ്ചകളിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ (Triple Lockdown) ഏര്‍പ്പെടുത്തും. ഓഗസ്റ്റ് 24ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 

ഈ ഞായറാഴ്ച മുതലാണ് ട്രിപ്പിള്‍ ലോക്ഡൗൺ നിയന്ത്രണങ്ങള്‍ കേരളത്തിൽ ഏർപ്പെടുത്തുന്നത്. നേരത്തെ വാരാന്ത്യ ലോക്ഡൗണായിരുന്നെങ്കിൽ അത് പിന്നീട് TPR 10 ശതമാനത്തിന്  താഴെയെത്തിയപ്പോൾ നിയന്ത്രണം ഞാഴറാഴ്ചത്തേക്ക് മാത്രമായി ഒതുക്കിയിരുന്നു.

ALSO READ : കേരളത്തിലെ കൊവിഡ് കണക്കുകൾ സർക്കാർ പൂഴ്ത്തിവയ്ക്കുന്നു: VD Satheesan

പിന്നീട് ഓണവും സ്വാതന്ത്ര്യദിനാഘോഷവും കണക്കിലെടുത്ത് ഓഗസ്റ്റ് 15 മുതൽ കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഞായറാഴ്ച ലോക്ഡൗണ്‍ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. 
ഓണാഘോഷങ്ങൾക്ക് ശേഷം കേരളത്തിൽ കോവിഡ് ബാധ വീണ്ടും ഗണ്യമായ വര്‍ധിക്കുന്ന സാഹചര്യം ഉടലെടുത്തത് കണക്കിലെടുത്താണ് ഞായറാഴ്ച സമ്പൂർണമായി അടച്ചിടാൻ സംസ്ഥാന സർക്കർ തീരുമാനിച്ചിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ പൊതുഗതാഗതം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കും.

ALSO READ : രണ്ട് വാക്‌സിൻ എടുത്തവർക്ക് ഇനി RTPCR വേണ്ട; ആഭ്യന്തര യാത്രാ മാർഗ്ഗനിർദ്ദേശം പുതുക്കി കേന്ദ്രം 

അതേസമയം കേരളത്തിൽ കോവിഡ് കേസുകൾ നിയന്ത്രണാതീതമായി വർധിച്ചതോടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് പല മേഖലകളിൽ നിന്നുയരുന്നത്. തുടർച്ചയായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30,000ത്തിൽ അധികം കോവിഡ് കേസുകളാണ് കേരളത്തിൽ രേഖപ്പെടുത്തുന്നത്.

ALSO READ : സംസ്ഥാനത്തെ Covid വ്യാപനം; സർക്കാരിനെതിരെ ശവമഞ്ച യാത്ര നടത്തി പ്രതിഷേധിച്ച് യുവമോർച്ച

ടിപിആർ ഒറ്റയടിക്കാണ് 10 ശതമാനത്തിൽ നിന്ന് 19 ശതമാനം വരെ ഉയർന്നിരിക്കുന്നത്. രാജ്യത്താകെ റിപ്പോർട്ട് ചെയ്യുന്നതിൽ 65 ശതമാനം കോറോണ കേസുകൾ കേരളത്തിൽ നിന്നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News