പട്ടിണി: മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് നല്‍കി പെറ്റമ്മ!

ഇളയ കുട്ടികള്‍ക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാലാണ് ശിശുക്ഷേമ സമിതി ഇവരെ ഏറ്റെടുക്കാതെയിരുന്നത്. ഒന്നര വയസും മൂന്ന് മാസവുമാണ് ഇളയ കുട്ടികളുടെ പ്രായം. 

Last Updated : Dec 2, 2019, 07:11 PM IST
പട്ടിണി: മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് നല്‍കി പെറ്റമ്മ!

തിരുവനന്തപുരം: പട്ടിണി സഹിക്കാനാകാതെ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി ഒരമ്മ!

തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് ആറു മക്കളില്‍ നാല് പേരെ സമിതിയ്ക്ക് കൈമാറിയത്. 

വിശപ്പ് സഹിക്കാനാകാതെ കുട്ടികളില്‍ ഒരാള്‍ മണ്ണ് തിന്നുവെന്നും മദ്യപാനിയായ ഭര്‍ത്താവ് കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. 

ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലില്‍ ഭര്‍ത്താവിന്‍റെ തുച്ഛമായ വരുമാനത്തിലാണ് എട്ട് പേരടങ്ങുന്ന കുടു൦ബം കഴിയുന്നത്. 

ഇളയ കുട്ടികള്‍ക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാലാണ് ശിശുക്ഷേമ സമിതി ഇവരെ ഏറ്റെടുക്കാതെയിരുന്നത്. ഒന്നര വയസും മൂന്ന് മാസവുമാണ് ഇളയ കുട്ടികളുടെ പ്രായം. 

ഇവരെയും നോക്കാന്‍ കഴിയാത്ത സാഹചര്യം വരികയാണെങ്കില്‍ ഈ കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റേടുക്കു൦. 

തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങള്‍ ഇവിടെ ഒരുക്കി നല്‍കും. 

അതിനൊപ്പം നിശ്ചിത സമയത്ത് മാതാപിതാക്കള്‍ക്ക് ഇവരെ  അവിടെയെത്തി കാണാം. നാലുകുട്ടികള്‍ക്കും 18 വയസ് പ്രായമാകുന്നതുവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാകുമുണ്ടാകുക. 

Trending News