ജോസ് വിഭാഗവും LDFഉം തമ്മിലുള്ള അവിഹിത ബന്ധം പുറത്ത്!!

ജോസ് കെ മാണിയേയും കൂട്ടരേയും നേരത്തെ തന്നെ യു.ഡി.എഫിൽ നിന്നും പുറത്താക്കേണ്ടിയിരുന്നെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ പ്രസ്താവിച്ചു. 

Last Updated : Jun 29, 2020, 11:59 PM IST
  • എഗ്രിമെന്റ് പാലിക്കത്ത വരെ യു.ഡി.എഫിൽ നിന്നും പുറത്താക്കിയ യു.ഡി.എഫ് നേത്യത്വത്തിന്റെ ധിരമായ തീരുമാനത്തെ സജി അഭിനന്ദിക്കുകയും ചെയ്തു.
ജോസ് വിഭാഗവും LDFഉം തമ്മിലുള്ള അവിഹിത ബന്ധം പുറത്ത്!!

കോട്ടയം: ജോസ് കെ മാണിയേയും കൂട്ടരേയും നേരത്തെ തന്നെ യു.ഡി.എഫിൽ നിന്നും പുറത്താക്കേണ്ടിയിരുന്നെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ പ്രസ്താവിച്ചു. 

ഐക്യ ജനാധിപത്യ മുന്നണിയിൽ നിരന്തരമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ജോസ് കെ മാണിയും കൂട്ടരുമെന്നു അദ്ദേഹം പറഞ്ഞു.  

യു.ഡി.എഫ് സംസ്ഥാന നേതൃത്വം കോട്ടയം ജില്ലാ പഞ്ചായത്ത് സംബന്ധിച്ച് എടുത്ത തീരുമാനം അംഗികരിക്കണം എന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയും, UDF സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിട്ടും അവരെ വെല്ലുവിളിച്ച ജോസ് കെ മാണി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു. -അദ്ദേഹം വ്യക്തമാക്കി 

എഗ്രിമെന്റ് പാലിക്കത്ത വരെ യു.ഡി.എഫിൽ നിന്നും പുറത്താക്കിയ യു.ഡി.എഫ്  നേത്യത്വത്തിന്റെ ധിരമായ തീരുമാനത്തെ സജി അഭിനന്ദിക്കുകയും ചെയ്തു.

ഇടത് മുന്നണിയുമായി കൈകോർത്ത് ജില്ലാ പഞ്ചായത്തിൽ അവിഹിത സഖ്യമുണ്ടാക്കി കോൺഗ്രസിലെ സണ്ണി പാബാടിയെ അട്ടിമറിച്ച് സഖറിയാസ് കുതിരവേലിയെ വിജയിപ്പിച്ചത് LDF ലെയ്ക്ക് കടന്ന് കയറാനുള്ള നീക്കത്തിന്റെ ഭാഗമായിരിന്നു എന്ന് ഇപ്പോൾ തെളി നടക്കാനിരിക്കുന്നതെന്നും സജി ആരോപിച്ചു.

Trending News