NRI Death: നിയന്ത്രണം വിട്ട കാര്‍ കടലിൽ പതിച്ചു, ബഹ്റൈനിൽ പ്രവാസിയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ കടലിൽ മുങ്ങി മരിച്ചു.  ബുധനാഴ്ച വൈകുന്നേരത്തോടെയാണ്​ സിത്രക്ക്​ സമീപമുള്ള കടലിൽ വാഹനത്തോടൊപ്പം​ മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 14, 2022, 12:47 PM IST
  • പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ കടലിൽ മുങ്ങി മരിച്ചു
  • സിത്ര കോസ്‌വേക്ക് മുകളിലൂടെയുള്ള യാത്രയ്ക്കിടെ നിയന്ത്രണം വിട്ട് കാര്‍ കടലിൽ പതിയ്ക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം
NRI Death: നിയന്ത്രണം വിട്ട കാര്‍ കടലിൽ പതിച്ചു, ബഹ്റൈനിൽ പ്രവാസിയ്ക്ക് ദാരുണാന്ത്യം

Bahrain: പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ കടലിൽ മുങ്ങി മരിച്ചു.  ബുധനാഴ്ച വൈകുന്നേരത്തോടെയാണ്​ സിത്രക്ക്​ സമീപമുള്ള കടലിൽ വാഹനത്തോടൊപ്പം​ മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 

പത്തനംതിട്ട , റാന്നി സ്വദേശിയായ ​ശ്രീജിത്​ ഗോപാലകൃഷ്ണൻ  നായര്‍  (42) ആണ്​ മരിച്ചത്​.  സിത്ര കോസ്‌വേക്ക് മുകളിലൂടെയുള്ള യാത്രയ്ക്കിടെ നിയന്ത്രണം വിട്ട് കാര്‍ കടലിൽ പതിയ്ക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് അരങ്ങേറിയത് തികച്ചും അസാധാരണമായ സംഭവങ്ങളായിരുന്നു...  വെള്ളത്തിനടിയിലായ കാറിൽ നിന്ന് ശ്രീജിത്ത് പുറത്തിറങ്ങുകയും കരയ്ക്ക് നീന്തി രക്ഷപ്പെട്ടതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍,  പിന്നീട് കാറില്‍നിന്നും  വിലപിടിപ്പുള്ള ചില വസ്തുക്കൾ എടുക്കാനായി അദ്ദേഹം തിരികെ നീന്തി. എന്നാൽ, ഇത്തവണ ഭാഗ്യം അദ്ദേഹത്തെ തുണച്ചില്ല,  തിരമാലകൾക്ക് മുന്നിൽ അദ്ദേഹത്തിന് കീഴടങ്ങേണ്ടി വന്നു. 

Also Read:  കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കാണാതായ കിരണിന്റെതോ? ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്

സംഭവം നടന്ന ഉടന്‍ തന്നെ സിവിൽ ഡിഫൻസിന്‍റെ രക്ഷാപ്രവർത്തകർ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും സാധിച്ചില്ല.  സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

42കാരനായ  ശ്രീജിത്​ ഗോപാലകൃഷ്ണൻ നായര്‍ ബഹ്റൈനിൽ വ്യവസായിയാണ് എന്നാണ്  റിപ്പോര്‍ട്ട്. അദ്ദേഹത്തിന്‍റെ ഭാര്യയും മൂന്ന് കുട്ടികളും ബഹ്റൈനിലാണ് താമസം. ഭാര്യ വിദ്യ ബഹ്റൈനിൽ അധ്യാപികയാണ്.  

മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ മൃതദേഹം എത്രയും വേഗം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം,  ശ്രീജിത്​ ഗോപാലകൃഷ്ണന്‍റെ മരണം ബഹ്റൈനിലെ പ്രവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിയ്ക്കുകയാണ്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News