Distribution of welfare pension: ക്ഷേമപെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ രണ്ടു ഗഡു വിതരണം ചെയ്യും; ലഭിക്കുന്ന തുക വിവരം ഇങ്ങനെ

Distribution of welfare pension in kerala: ക്ഷേമപെൻഷൻ വൈകുന്നതുമായി സംബന്ധിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. സിപിഐ ഉൾപ്പെടെയുള്ള ഇടതുമുന്നണി യോഗത്തിൽ പെൻഷൻ വൈകുന്നത് തിരഞ്ഞെടുപ്പിന് തിരിച്ചറിയാകുമെന്ന് ആശങ്ക പങ്കുവെച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 7, 2024, 01:51 PM IST
  • കേന്ദ്രസർക്കാരിൽ നിന്നും ഫണ്ട് അനുവദിക്കാതെ ഞാനാണ് പെൻഷൻ വൈകുന്നത് എന്നായിരുന്നു സർക്കാർ ഭക്തങ്ങൾ ഇതിനെതിരെ പ്രതികരിച്ചത്.
  • കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഇവർക്ക് കേന്ദ്രസർക്കാർ പെൻഷൻ വിഹിതം മുടങ്ങിയ പശ്ചാത്തലത്തിലാണ് കേരളം ഈ തുക മുൻകൂറായി നൽകുന്നത്.
Distribution of welfare pension: ക്ഷേമപെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ രണ്ടു ഗഡു വിതരണം ചെയ്യും; ലഭിക്കുന്ന തുക വിവരം ഇങ്ങനെ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്ച മുതൽ രണ്ടു ​ഗഡു കൂടി വിതരണം ചെയ്യും. 3200 രൂപ വീതമാണ്  ലഭിക്കുക. ഒരു ഗഡു കഴിഞ്ഞമാസം ലഭിച്ചിരുന്നു. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ, മസ്റ്ററിൽ നടത്തിയ മുഴുവൻ പേർക്കും ക്ഷേമ പെൻഷൻ ലഭിക്കുന്നതായിരിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്രസർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഇവർക്ക് കേന്ദ്രസർക്കാർ പെൻഷൻ വിഹിതം മുടങ്ങിയ പശ്ചാത്തലത്തിലാണ് കേരളം ഈ തുക മുൻകൂറായി നൽകുന്നത്.

ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയ അർഹരായ വ്യക്തികൾക്ക് ബാങ്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട്  വീട്ടിൽ പെൻഷൻ എത്തിക്കുന്നതായിരിക്കും. ക്ഷേമപെൻഷൻ വൈകുന്നതുമായി സംബന്ധിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. 

ALSO READ: പിബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിൽ തന്നെ നിയമനം; ഉത്തരവിറങ്ങി

സിപിഐ ഉൾപ്പെടെയുള്ള ഇടതുമുന്നണി യോഗത്തിൽ പെൻഷൻ വൈകുന്നത് തിരഞ്ഞെടുപ്പിന് തിരിച്ചറിയാകുമെന്ന് ആശങ്ക പങ്കുവെച്ചിരുന്നു. ക്ഷേമപെൻഷൻ മുടങ്ങുന്ന പ്രതിസദ്ധിയ്ക്ക്  ഉത്തരവാദി കേന്ദ്രസർക്കാർ ആണെന്ന് നിലപാടിൽ ആയിരുന്നു സംസ്ഥാനം.  കേന്ദ്രസർക്കാരിൽ നിന്നും ഫണ്ട് അനുവദിക്കാതെ ഞാനാണ് പെൻഷൻ വൈകുന്നത് എന്നായിരുന്നു സർക്കാർ ഭക്തങ്ങൾ ഇതിനെതിരെ പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News