കൊച്ചി: സംസ്ഥാനത്തെ വിവിധ യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പിൻറെ റെയിഡ്. വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പിൻറെ റെയിഡ്. നികുതി വെട്ടിപ്പുണ്ടോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. വരുമാനത്തിന് അനുസരിച്ച് നികുതിയൊടുക്കുന്നില്ലെന്നാണ് കണ്ടെത്തൽ. സംസ്ഥാനത്തെ 10-ൽ അധികം കേന്ദ്രങ്ങളിലാണ് പരിശോധന.ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇവരിൽ പലരും 1 കോടിയലധികം രൂപയെങ്കിലും പ്രതിവർഷം വരുമാനമായി ലഭിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ഇതിന് തക്കവണ്ണമുള്ള നികുതി ഇവരാരും അടക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. പേളി മാണി അടക്കമുള്ളവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...