ISRO Spy Case News: ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുടെ സാധ്യത സിബിഐ പരിശോധിക്കുന്നു

നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകളില്ലാതെയാണെന്നും സിബിഐ പറഞ്ഞിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 8, 2021, 12:03 PM IST
  • നമ്പി നാരായണനെതിരായ കേസിൽ കേരള ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
  • നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകളില്ലാതെയാണെന്നും സിബിഐ പറഞ്ഞിരുന്നു.
  • ഐഎസ്ആർഒ ചാരക്കേസിന് പിന്നിലുള്ളത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സിബിഐ ചൂണ്ടികാട്ടിയിരുന്നു.
  • കേസിലെ പ്രതികളുടെ ജാമ്യഹർജിയെ എതിർത്ത് കൊണ്ടുള്ള വാദത്തിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
ISRO Spy Case News: ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുടെ സാധ്യത സിബിഐ പരിശോധിക്കുന്നു

Kochi : ഐഎസ്ആർഒ ചാരക്കേസിന് (ISRO Spy Case) പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് സിബിഐ അറിയിച്ചു. നമ്പി നാരായണനെതിരായ കേസിൽ കേരള ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകളില്ലാതെയാണെന്നും സിബിഐ പറഞ്ഞിരുന്നു.

 ഐഎസ്ആർഒ ചാരക്കേസിന് പിന്നിലുള്ളത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സിബിഐ (CBI) ചൂണ്ടികാട്ടിയിരുന്നു. കേസിലെ പ്രതികളുടെ ജാമ്യഹർജിയെ എതിർത്ത് കൊണ്ടുള്ള വാദത്തിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. അതിനോടൊപ്പം തന്നെയാണ് കേസിൽ അന്തരാഷ്ട്ര ഗൂഢാലോചന ഉണ്ടായിരിക്കാനും സാധ്യതയുണ്ടെന്ന് സിബിഐ അറിയിച്ചത്.

ALSO READ: ISRO Spy Case News: ഐഎസ്ആർഒ ചാരക്കേസിൽ നമ്പിനാരായണൻ നാളെ മൊഴി നൽകും

നമ്പി നാരായണനെ കേസിൽ പെടുത്തിയതിലൂടെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം വൈകിയതാണ് അന്താരാഷ്ട്ര ഗൂഢാലോചന സംശയിക്കാൻ പ്രധാന കാരണമായി സിബിഐ പറയുന്നത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് രേഖകളോ തെളിവോ ഇല്ലാതെയാണെന്നും സിബിഐ പറയുന്നു. 

ALSO READ: ഐഎസ്ആർഒ ചാരക്കേസ്; ​ഗൂഢാലോചനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

മൂന്ന് മുൻ പോലീസ് ഉദ്യോഗസ്ഥർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ആണ് സിബിഐയുടെ മറുവാദം. ഉദ്യോഗസ്ഥർ കള്ളക്കേസ് ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണെന്ന് കുറ്റപ്പെടുത്തിയ സിബിഐ അഭിഭാഷകൻ, ഇവർക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ ഭയപ്പെടുത്താൻ സാധ്യത ഉണ്ടെന്നും വാദിച്ചു.

ALSO READ: ഐഎസ്ആർഒ ചാരക്കേസ്; ഡികെ ജയിൻ റിപ്പോർട്ട് ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും

സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് സിബിഐ ഗൂഢാലോചന കേസിൽ അന്വേഷണം തുടങ്ങിയത്. നേരത്തെ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലാണ്. ഇതിന് ശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News