കടല്‍കൊലക്കേസ്: മുഖ്യപ്രതി മാസിമിലിയാനോയ്ക്ക് ഇറ്റലിയില്‍ തുടരാമെന്ന് സുപ്രിം കോടതി

കടല്‍കൊലക്കേസിലെ മുഖ്യപ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലിയാനോ ലത്തോറയ്ക്ക് ഇറ്റലിയില്‍ തുടരാമെന്ന് സുപ്രിം കോടതി. കേസിന്‍റെ വിചാരണ നടത്താന്‍ ഏത് രാജ്യത്തിനാണ് അധികാരം എന്ന് അന്താരാഷ്ട്ര കോടതി തീരുമാനിക്കുന്നത് വരെയാണ് ഇറ്റലിയില്‍ തുടരാന്‍ അനുമതി.

Last Updated : Sep 28, 2016, 06:53 PM IST
കടല്‍കൊലക്കേസ്: മുഖ്യപ്രതി മാസിമിലിയാനോയ്ക്ക് ഇറ്റലിയില്‍ തുടരാമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: കടല്‍കൊലക്കേസിലെ മുഖ്യപ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലിയാനോ ലത്തോറയ്ക്ക് ഇറ്റലിയില്‍ തുടരാമെന്ന് സുപ്രിം കോടതി. കേസിന്‍റെ വിചാരണ നടത്താന്‍ ഏത് രാജ്യത്തിനാണ് അധികാരം എന്ന് അന്താരാഷ്ട്ര കോടതി തീരുമാനിക്കുന്നത് വരെയാണ് ഇറ്റലിയില്‍ തുടരാന്‍ അനുമതി.

പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയ്ക്കായി നാട്ടിലേക്കുപോകാന്‍ മാസിമിലിയാനോ ലെത്തോറെയ്ക്ക് കഴിഞ്ഞവര്‍ഷം കോടതി അനുമതി നല്‍കിയിരുന്നു. സെപ്തംബര്‍ അവസാനം വരെ ഇറ്റലിയില്‍ കഴിയാനായിരുന്നു അനുമതി. കേസിലെ മറ്റൊരു പ്രതിയായ സാല്‍വത്തോറെ ജിറോണിന് ഇറ്റലിയിലേക്കു മടങ്ങാന്‍ സുപ്രീംകോടതി നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.

അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ പരിഗണനയിലുള്ള കേസ് തീരുന്നതുവരെ ജിറോണിന് ഇറ്റലിയില്‍ കഴിയാം. ഇന്ത്യ വിട്ടാലും കോടതി നിര്‍ദ്ദേശിക്കുന്ന ഇറ്റലിയിലെ പോലീസ് സ്റ്റേഷനില്‍ എല്ലാ മാസവും ഹാജരാകാനും ജിറോണിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.ലത്തോറയെ ഇറ്റലിയില്‍ കഴിയാന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

2012ലാണ് ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ജിറോണ്‍, മാസിമിലിയാനോ ലെത്തോറെ എന്നിവര്‍ അറസ്റ്റിലായത്. ഇറ്റാലിയന്‍ ചരക്കുകപ്പല്‍ ‘എന്റിക്ക ലെക്‌സി’യുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ഇവരുടെ വെടിയേറ്റ് കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ടുപേരാണ് മരിച്ചത്. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ വെടിവച്ചതെന്നാണ് ഇറ്റലിയുടെ വാദം.

Trending News