ആലുവ: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി അമീറുള്‍ ഇസ്ലാമിനെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു. ആലുവ പൊലീസ് ക്ലബില്‍ നടന്ന തിരിച്ചറിയില്‍ പരേഡിലാണ് വട്ടോളിപ്പടി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ഇയാളെ തിരിച്ചറിഞ്ഞത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് ഈ ഓട്ടോയിലാണ്. ആലുവ പൊലീസ് ക്ലബില്‍ ഇന്ന് നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞത്.
നേരത്തെ, അമീര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, ജിഷയുടെ അയല്‍വാസിയായ വീട്ടമ്മ, അമീറിന്റെ കൂടെ താമസിച്ചിരുന്ന തൊഴിലാളി, അമീര്‍ ചെരുപ്പ് വാങ്ങിയ കടയുടമ എന്നിവര്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെ അനറിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ഞായറാഴ്ച ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലുവ പൊലീസ് ക്ലബ്ബിലെത്തിയ ഡിജിപി ലോക്നാഥ് ബെഹ്റ അമീറിനെ ചോദ്യം ചെയ്തു.