Saturn - Venus Conjunction: 30 വര്‍ഷത്തിന് ശേഷം ശനി-ശുക്ര സംയോഗം; ഈ രാശിക്കാർ അവരുടെ ലക്ഷ്യം കൈവരിക്കും

Published: Nov 08, 2024, 08:00 PM IST|Updated: Nov 08, 2024, 08:00 PM IST

2025ലേക്ക് അടുക്കുകയാണ് നമ്മൾ. പുതുവർഷം ഓരോരുത്തർക്കും എങ്ങനെയാകുമെന്ന ആകാംക്ഷ എല്ലാവർക്കുമുണ്ടാകും. 2024 അവസാനത്തോടെ കുംഭം രാശിയിൽ ശനി-ശുക്ര സംയോ​ഗം നടക്കുകയാണ്. 

 

1/5

വര്‍ഷാവസാനത്തോടെ ശുക്രന്‍ രണ്ട് തവണ രാശി മാറും. ഡിസംബര്‍ 28ന് ശുക്രന്‍ കുംഭം രാശിയിൽ പ്രവേശിക്കും. ശനി നിലവിൽ ഇതേ രാശിയിൽ തുടരുകയാണ്. ഏതൊക്കെ രാശിക്കാർക്കാണ് 2025ൽ നേട്ടങ്ങളുണ്ടാകുകയെന്ന് നോക്കാം. 

 

2/5

കര്‍ക്കടകം രാശിക്കാരെ സാമ്പത്തികലാഭം തേടിയെത്തും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനാകും. കരിയറിൽ വളർച്ചയുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്ന നല്ല സമയമാണിത്. ശമ്പള വർധനവോട് കൂടിയ സ്ഥാനക്കയറ്റം ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. സമൂഹത്തില്‍ പേരും പ്രശസ്തിയും വര്‍ധിക്കും. ബിസിനസില്‍ അധ്വാനം ഫലം കാണും. 

 

3/5

കുംഭം രാശിക്കാർക്ക് സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. ഏറെക്കാലമായി അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മോചനമുണ്ടാകും. പേരും പ്രശസ്തിയും വർധിക്കും. വാഹനം വാങ്ങാൻ യോ​ഗമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. 

 

4/5

മിഥുനം രാശിക്കാർക്ക് ജീവിതത്തിൽ നിലനിൽക്കുന്ന വെല്ലുവിളികളും പ്രയാസങ്ങളുമെല്ലാം മാറും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. അപ്രതീക്ഷിതമായി സാമ്പത്തികനേട്ടം വന്നെത്തും. വിദേശത്ത് പഠിക്കാനുള്ള അവസരം വന്നെത്തും. ലക്ഷ്യം നേടാനാകും.

 

5/5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.