Running Contract Board in Kerala റോഡിന്റെ രണ്ടറ്റത്തും സ്ഥാപിക്കുന്ന നീല നിറത്തിലുള്ള ബോർഡിൽ കരാറുകാരന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയും പേര്, ഫോൺ നമ്പറുകൾ, റോഡ് നിർമാണ, പരിപാലന കാലാവധി വിവരങ്ങൾ എന്നിവയെല്ലാം ഉണ്ടാകും.
സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ചോദ്യത്തിന് കേരളം കടക്കെണിയിലല്ലെന്ന് ധനമന്ത്രിയുടെ മറുപടി. പണപ്പെരുപ്പം വർധിക്കുന്നതിനനുസരിച്ചാണ് കടമെടുക്കുന്നത്. ധനവകുപ്പിന് പാളിച്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ തരേണ്ട ഡിവിസിബിൾ പൂൾ പകുതിയായി കുറച്ചതായും കെ.എൻ.ബാലഗോപാൽ.
സംസ്ഥാനത്തെ, സര്‍ക്കാരിൻറെ സാമ്പത്തിക വിനിമയത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ട്രഷറികളെ അത്യാധുനിക സംവിധാനങ്ങളോടെ സര്‍ക്കാര്‍ ആധുനികവത്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു
ഇന്ധനത്തിന്റെ അടിസ്ഥാന വിലയിൽ കുതിച്ചുകയറ്റം ഉണ്ടായപ്പോഴും, കേന്ദ്രം നികുതി കുറച്ചപ്പോഴും മിക്ക സംസ്ഥാനങ്ങളും വിൽപ്പന നികുതി കുറച്ചു. എന്നാൽ കേരളം വിൽപ്പന നികുതി കുറയ്ക്കാൻ തയാറായിട്ടില്ല.
ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി സ്റ്റേറ്റ് ക്യാന്‍സര്‍ കണ്‍ട്രോള്‍ സ്റ്റാറ്റര്‍ജിയെന്ന പദ്ധതി ആരംഭിക്കും. ഇതിലൂടെ ക്യാന്‍സര്‍ പ്രതിരോധം സംബന്ധിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിനും സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഉള്ള പദ്ധതികൾ ആരംഭിക്കും.